ചണ്ഡിഗഡ്: വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിന് അറസ്റ്റിലായ പ്രധാനാധ്യാപകനെതിരെ 142 വിദ്യാര്‍ത്ഥിനികള്‍ പരാതിയുമായി എത്തി. സംഭവം നടന്നത് ഹരിയാനയിലെ ജിന്‍ഡ് ജില്ലയിലാണ്. 60 വിദ്യാര്‍ത്ഥിനികളുടെ പരാതിയിലാണ് പ്രധാന അധ്യാപകനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇയാളുടെ അറസ്റ്റ് പിന്നാലെ കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ പരാതിയുമായി എത്തുകയായിരുന്നു.
വിദ്യാര്‍ത്ഥിനികള്‍ പ്രധാന അധ്യാപകനെതിരെ ആരോപണം ഉന്നയിച്ചത് സ്കൂളിലെ ലൈംഗികാതിക്രമത്തിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി നിയോഗിച്ച കമ്മിറ്റിക്ക് മുന്നിലായിരുന്നു. പ്രധാന അധ്യാപകന് വിദ്യാര്‍ത്ഥിനികളെ ഓഫീസ് റൂമിലേക്ക് വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിച്ചതായിയാണ് പരാതിയെന്നാണ് സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ റേണു ഭാട്ടിയ പറയുന്നത്. പോലീസ് പ്രധാനാധ്യാപകനെ നവംബര്‍ 6ാം തിയതിയായിരുന്നു സംസ്ഥാന വനിതാ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി ജിന്‍ഡ് ജില്ലാ കളക്ടര്‍ വിശദമാക്കുന്നു. സ്കൂളില്‍ ലഭിച്ച പരാതി വനിതാ കമ്മീഷന് അയച്ചതിന് പിന്നാലെ തുടര്‍ നടപടികല്‍ സ്വീകരിക്കുകയായിരുന്നു. ആരോപണം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷസംഘത്തെ രൂപികരിക്കുകയും ചെയ്തു.






