ചെന്നൈ: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ നടന് മന്‍സൂര്‍ അലി ഖാന് പോലീസിന് മുന്നില്‍ ഖേദപ്രകടനം നടത്തി. ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച തൊസന്റ് ലൈറ്റ്സ് വനിതാ പോലീസ് സ്റ്റേഷനില്‍ താരം ഹാജരായിരുന്നു. നടി തൃഷ അടക്കമുള്ളവരെ ബന്ധപ്പെടുത്തി താന്‍ നടത്തിയ പരാമര്‍ശം അവര്‍ക്ക് വേദനയുണ്ടാക്കിയതില്‍ ഖേദിക്കുന്നുവെന്ന് മന്‍സൂര്‍ അലി ഖാന് മൊഴി നല്‍കുകയായിരുന്നു.
കേസിനടിസ്ഥമായത് ലിയോ എന്ന വിജയ് ചിത്രവുമായി ബന്ധപ്പെട്ട നടത്തിയ അഭിമുഖത്തില്‍ മന്‍സൂര്‍ അലി ഖാന് തൃഷ അടക്കമുള്ള തമിഴ്നടിമാരെ ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശമായിരുന്നു. എന്നാല്‍ തെറ്റായിട്ട് താന്‍ ഒന്നും പറഞ്ഞിട്ടില്ലായെന്നും അതിനാല്‍ ഒരിക്കലും മാപ്പ് പറയില്ലായെന്നുമായിരുന്നു മന്‍സൂര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇപ്പോള്‍ ഖേത പ്രകടനത്തിന് തയ്യാറായിരിക്കുകയാണ് താരം. ലിയോ ചിത്രവുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് താരം നല്കിയ അഭിമുഖത്തിലായിരുന്നു നടി തൃഷയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. തൃഷയാണ് ലിയോയില്‍ നായികയെന്നറിഞ്ഞ്പ്പോള് ഒരു കിടപ്പറ രംഗമുണ്ടെന്ന് പ്രതീക്ഷച്ചുവെന്നാണ് നടന് പറഞ്ഞത്. ആദ്യം ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് തൃഷ തന്നെ രംഗത്തെത്തിയത് അതിന് പിന്നാലെ സിനിമാലോകത്ത് മന്‍സൂര്‍ അലി ഖാനെതിരെ വ്യാപക പ്രതിഷേധം ഉയരുകയായിരുന്നു. നടന്മാരായ ചിരഞ്ജീവി, നിതിന്‍, സംവിധായകന് ലോകേഷ് കനകരാജ്,നടി മാളവിക മോഹനന്, ഗായിക ചിന്മയി എന്നിവരും നടിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.






