
യൂറോപ്യൻ ബജറ്റ് എയർലൈൻ റയാൻ എയർ യാത്രക്കാരുടെ പരാതികളോടുള്ള രസകരമായ പ്രതികരണങ്ങൾക്ക് പേരുകേട്ട എയർലൈനാണ്. ഒരു എക്സ് ഉപയോക്താവ് റയാൻഎയറിനോട് നടത്തിയ അഭ്യർത്ഥനയും അതിന് എയർലൈൻ നൽകിയ മറുപടിയുമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
തന്റെ ഭർത്താവിന് ഒരു രഹസ്യബന്ധം ഉണ്ടെന്ന് താൻ കണ്ടെത്തിയെന്നും അതിനാൽ തനിക്കും ഭർത്താവിനുമായി പോകാൻ ബുക്ക് ചെയ്ത ടിക്കറ്റ് ചാർജ് തിരികെ നൽകാമോ എന്നായിരുന്നു യുവതിയുടെ അഭ്യർത്ഥന.
യുവതിയുടെ പരാതി ശ്രദ്ധയിൽപ്പെട്ടതും എയർലൈൻ അധികൃതർ മറുപടിയുമായി രംഗത്തെത്തി. യുവതിയുടെ പോസ്റ്റിന് താഴെ റയാൻ എയർ കുറിച്ച മറുപടി ഇങ്ങനെയായിരുന്നു; "ഇമോഷണൽ ബാഗേജിന് അധിക ചിലവുണ്ട്, ഈ മറുപടി വളരെ വേഗത്തിലാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.






