ലക്നൗ: യൂപിയില്‍ ഇന്ന് നോ നോണ്‍ വെജ് ഡേ പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഈ നടപടി സാധു തന്‍വര്‍ദാസ് ലൈലാറാം വാസ്വാനിയുടെ ജന്മദിനത്തിനോട് അനുബന്ധിച്ചാണ്. ഇതിനെ തുടര്‍ന്ന് ഇന്ന് അറവുശാലകലും മാംസവില്‍പ്പന കടകളും തുറക്കരുതെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. സാധു തന്‍വര്‍ദാസ് സസ്യാഹാരത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ വളരെ അധികം ശ്രദ്ധ ചെലുത്തിയിരുന്ന വ്യക്തിയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ ഈ നടപടി.
ശനിയാഴ്ച മാംസം വില്‍പ്പന ശാലകള്‍ തുറക്കുന്നില്ലായെന്ന് ഉറപ്പാക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്കായി പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. ഗാന്ധി ജയന്തി ദിനത്തില്‍ ഇതുപോലെ മാംസവില്‍പ്പനശാലകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിനായി ഉത്തരവ് ഇറക്കാരുണ്ടെന്നും അതിന് സമാനമായ നടപടിയാണിതെന്നും സര്‍ക്കുലറില്‍ ചൂണ്ടാകാട്ടുന്നുണ്ട്. യുപിയില്‍ ഹലാല്‍ ഭക്ഷണത്തിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.






