
മുംബൈ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് അറസ്റ്റിലായ കിളിമാനൂർ സ്വദേശി ഫെബിൻ ഷായെ കേസ് അന്വേഷിക്കുന്ന തീവ്രവാദ വിരുദ്ധ സേന മുംബൈയിലേക്ക് കൊണ്ടുപോയി.
കേസിൽ വിശദമായി ചോദ്യം ചെയ്യാനും മറ്റുമാണ് മുംബൈയിലക്ക് കൊണ്ടുപോയത്. ഇയാള്‍ ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം അയച്ചത്. പ്രതിയുടെ ലാപ്ടോപ്പും മൊബൈലും അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു.
ഫെബിനെ മുംബൈ തീവ്രവാദ വിരുദ്ധ സേന ഇ-മെയിലിന്റെ ഐപി വിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടുന്നത്. എന്നാൽ സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധമില്ലെന്നും ഓഹരി വിപണിൽ തിരിച്ചടി നേരിട്ടതിലെ പ്രതിഷേധമാണ് ഭീഷണി സന്ദേശത്തിന് പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.






