തിരുവനന്തപുരം: ഇന്ന് ഇന്ത്യ- ഓസ്ട്രേലിയ രണ്ടാം ട്വന്റി 20 പോരാട്ടത്തിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുമ്പോള്‍ ശക്തമായ സുരക്ഷാസംവിധാനങ്ങളാണ് ഒരിക്കിയിരിക്കുന്നത്. മത്സരം കാണാനായി എത്തുന്നവര്‍ സ്റ്റേഡിയത്തിനുള്ളിലേക്ക് നിരവധി വസ്തുക്കള്‍ കൊണ്ടുപോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയട്ടുണ്ട്.വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി പ്രത്യേക ഇടങ്ങള്‍ സജ്ജീകരിച്ചട്ടുള്ളതായി കേരളാ ക്രിക്കറ്റ് അസോസിയേഷന് അറിയിച്ചു.
മത്സരം കാണാനായി എത്തുന്നവര്‍ പതാകകള്‍ സ്റ്റേഡിയത്തില്‍ കൊണ്ടുപോകുന്നത് സാധാരണമാണെങ്കിലും ഇതിനോടൊപ്പം കൊടി കെട്ടുന്ന വടിയുണ്ടാകാന് പാടില്ല. സിഗരറ്റ്, ലൈറ്റര്‍, തീപ്പട്ടി തുടങ്ങിയവ സ്റ്റേഡിയത്തിനുള്ളില്‍ കയറ്റുന്നതിന് വിലക്കേര്പ്പെടുത്തിയട്ടുണ്ട്. ഇതിന് പുറമേ ഷോള്‍ഡര്‍ ബാഗ് , ക്യാരി ബാഗ്, കുപ്പികള്‍ തുടങ്ങിയവയും സ്റ്റേഡിയത്തില്‍ കൊണ്ടുവരാന്‍ പാടില്ല. കാണികള്‍ക്കായി പാര്‍ക്കിംഗ് സ്വകാര്യം ഒരുക്കിയിരിക്കുന്നത്കാര്യവട്ടത്തെ കേരള യൂണിവേഴ്സിറ്റി പരിസരത്തും എല്‍എന്‍സിപിഇ, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഗേറ്റ് നമ്പര്‍ 1 എന്നിവിടങ്ങളിലുമാണ്.
ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണിക്കാണ് ഇന്ത്യ ഓസ്ട്രേലിയ പോരാട്ടം ആരംഭിക്കുക. വിശാഖപട്ടണത്ത് നടന്ന ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. ഇന്നും വിജയിച്ചാല്‍ അഞ്ച് മത്സരങ്ങളിലൂടെ ഇന്ത്യക്ക് പരമ്പരയില്‍ ലീഡി ഉയര്‍ത്താന്‍ സാധിക്കും. എന്നാല്‍ മത്സരം മഴ തടസ്സപ്പെടുത്തുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.





