
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വാര്‍ത്തകളാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ യഎസ്സില് ഒരു യുവതിക്ക് സംബന്ധിച്ച അബദ്ധമാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. സംഭവം എന്താണന്നല്ലേ? ഭക്ഷണം വാങ്ങിയ ശേഷം യുവതി അബദ്ധത്തില്‍ ടിപ്പ് നല്‍കിയത് $7000 ഡോളറാണ്. അതായത് ഏകദേശം ആറ് ലക്ഷം ഇന്ത്യന്‍ രൂപയോളം വരുമിത്.
സബ്വേയില് സാന്ഡ്വിച്ച് വാങ്ങി അതിന്റെ പണം കൊടുക്കവെയാണ് അബദ്ധത്തില്‍ ഇത്രയധികം രൂപ ടിപ്പ് കൊടുത്തുപോയത്. ഒക്ടോബര്‍ 23 -നാണ് ലോക്കല്‍ സബ്വേയില് വെച്ച് വെരാ കോണര്‍ സാന്ഡ്വിച്ച് ഓര്‍ഡര്‍ ചെയ്തത്. $7.54 (628 രൂപ) ആയിരുന്നു സാന്ഡ്വിച്ചിന്റെ വില. എന്നാല്‍ അവസാനം $7,105.44 (5,91,951 രൂപ) ടിപ്പും അബദ്ധത്തില്‍ നല്കിപ്പോയി. ബാങ്ക് ഓഫ് അമേരിക്കയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് അവര്‍ പേയ്മെന്റ് നടത്തിയത്. അബദ്ധത്തില്‍ ശേഷം തന്റെ ഫോണ്‍ നമ്പറിന്റെ അവസാനത്തെ ആറക്കങ്ങളും നല്കി. സബ്വേ ലോയല്‍റ്റി പോയoന്റ് ലഭിക്കും എന്ന ധാരണയിലാണ് അത് നല്‍കിയത്. എന്നാല്‍, സ്ക്രീന്‍ മാറിപ്പോവുകയും അത് ടിപ്പായി മാറുകളും ചെയ്തിട്ടുണ്ടാവാം എന്നാണ് അവര്‍ വെളിപ്പെടുത്തിയത്.
ആ ആഴ്ചയുടെ അവസാനം ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റ് നോക്കിയപ്പോഴാണ് അവര്‍ക്ക് തന്റെ അക്കൗണ്ടില്‍ നിന്നും വലിയ ഒരു തുക ടിപ്പായി പോയിട്ടുണ്ട് എന്ന് മനസിലായത്. എന്റെ ദൈവമേ ഇതെങ്ങനെ സംഭവിച്ചു എന്ന് താന്‍ അന്തംവിട്ടു പോയി എന്ന് അവര്‍ പറയുന്നു. അതിലെ അക്കം നോക്കിയപ്പോഴാണ് ഫോണ്‍ നമ്പറിലെ അവസാനത്തെ അക്കങ്ങളാണ് എന്ന് മനസിലാവുന്നത്. ആരാണ് ഇങ്ങനെ ഒരു തുക ടിപ്പ് കൊടുക്കുക എന്നും അവര്‍ ചോദിക്കുന്നു. പിന്നാലെ, ബാങ്കിനെ സമീപിച്ചെങ്കിലും റീഫണ്ട് ചെയ്യാനാവില്ല എന്നായിരുന്നു പറഞ്ഞത്.
തുടര്‍ന്ന് അവര്‍ സബ്വേയെയും സമീപിച്ചു. എന്നാല്‍, അവര്‍ പറഞ്ഞത് ബാങ്കില്‍ നിന്നേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ എന്നാണ്. ഒടുവില്‍, ഒരുമാസം അതിന്റെ പിന്നാലെ നടന്ന ശേഷം അവര്‍ക്ക് തന്റെ തുക തിരിച്ചു കിട്ടി.






