
തണുപ്പുകാലത്ത് മയോകാർഡിയൽ ഇൻഫ്രാക്ഷൻ സാധ്യത വർദ്ധിക്കുകയും പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാകുകയും ചെയ്യുന്നതായി വിദഗ്ധർ പറയുന്നു. അതിനാൽ സമ്മർദം നിയന്ത്രിക്കാൻ സമീകൃതാഹാരം കഴിക്കുക , രക്തസമ്മർദ്ദം നിരീക്ഷിക്കുക തുടങ്ങിയ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. തണുപ്പുകാലത്ത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തിന് ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം.
1. തണുപ്പുകാലത്ത് ശരീരത്തിൽ ചൂട് നിലനിർത്തുന്നത് അത്യാവശ്യമായതിനാൽ, ജാക്കറ്റുകൾ, തൊപ്പികൾ പോലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ശരീരത്തില്‍ ചൂട് നിലനിർത്താന്‍ സഹായിക്കും.
2.തണുപ്പുകാലത്ത് ഹൃദ്രോഗത്തിനുള്ള ഒരു പ്രധാന അപകട ഘടകമാണ് ഉയർന്ന രക്തസമ്മർദ്ദം .അതിനായി ബിപി മോണിറ്ററുകളുള്ള സ്മാർട്ട് വാച്ചുകൾ, അനെറോയിഡ് മോണിറ്റർ, ഡിജിറ്റൽ മോണിറ്ററുകൾ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കാം.
3.കലോറി കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കാന്‍ ശ്രമിക്കുക. ഒപ്പം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക.
4 ചൂട് നിലനിർത്താൻ ഹെർബൽ ടീ, സൂപ്പ് തുടങ്ങിയ ചൂടുള്ള പാനീയങ്ങൾ കുടിക്കുക. ഇത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം സുഗമമാക്കുന്നു.
5. തണുപ്പുകാലത്ത് വ്യായാമം ചെയ്യാൻ മടികാണിക്കരുത്. എന്തെന്നാല്‍ പതിവ് വ്യായാമം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.






