
ദില്ലിയിൽ വായുമലിനീകരണ തോത് നാനൂറിന് താഴെയെത്തി. അടുത്ത കാലത്തെ ദില്ലിയിലെ ഏറ്റവും മോശം വായു മലിനീകരണ തോതാണ് കഴിഞ്ഞ ഒരു മാസമായി രേഖപ്പെടുത്തുന്നത്. മുന്നൂറ്റി എഴുപത്തിയഞ്ചാണ് ഇന്നത്തെ ശരാശരി തോത്.
കാറ്റിന്റെ വേഗത കൂടുന്നുണ്ടെന്നും വരുന്ന ഒന്നോ രണ്ടോ ദിവസം കൊണ്ട് മലിനീകരണ തോതിൽ കുറവുണ്ടാകുമെന്ന് കരുതുന്നതായും ദില്ലി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായി പറഞ്ഞു. അതേസമയം രാജ്യ തലസ്ഥാനത്തെ മലിനീകരണത്തിൽ എട്ടു ശതമാനത്തോളം ദില്ലിയിലും ചുറ്റുമുള്ള താപനിലയങ്ങളിൽ നിന്നുളളതാണെന്നാണ് സെന്റർ ഫോർ എണവയോണ്മെന്റിന്റെ പഠനം വ്യക്തമാക്കുന്നു. 2026 ഡിസംബർ വരെ മലിനീകരണ തോത് കുറയ്ക്കാൻ താപനിലയങ്ങൾക്ക് സമയം നൽകി.
എന്നാല്‍ ആന്റി സ്മോഗ് ഗണ്ണുകള്‍ ദില്ലിയിൽ താത്കാലിക ആശ്വാസമാകുന്നുണ്ട്. ഇത്തരത്തിൽ കൂടുതൽ ആന്റി സ്മോഗ് ഗണ്ണുകള്‍ കൂടുതലായി എത്തിക്കാനാണ് സർക്കാർ നീക്കം. വെള്ളം ചീറ്റി മലിനീകരണം കുറയ്ക്കുന്ന ഒരു ആന്റി സമോഗ് ഗണ്‍ നഗരത്തിൽ പ്രവർത്തിച്ചു തുടങ്ങി.






