
കൊല്ലം: ഓയൂരില്‍നിന്നു തട്ടിക്കൊണ്ടുപോയ ആറു വയസുകാരിയെ ആശ്രാമം െമെതാനത്തെത്തിക്കാന് യുവതി സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ സ്വമേധയാ പോലീസ് സ്റ്റേഷനിലെത്തി വിവരമറിച്ചു. ചുരിദാര്‍ ധരിച്ചെത്തിയ സ്ത്രീ അഞ്ചാലംമൂട് സ്വദേശിയായ സജീവന്റെ ഓട്ടോയിലാണ്ആറു വയസുകാരിയെ ആശ്രാമം െമെതാനത്തേക്കു കൊണ്ടുപോയത്.
കുട്ടിയെ ആശ്രാമത്തുനിന്നു കണ്ടെത്തിയ വാര്‍ത്ത അറിഞ്ഞു പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ച സജീവന്റെ മൊഴി രേഖപ്പെടുത്തി.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലം നഗരത്തിലെ ലിങ്ക് റോഡില്‍നിന്നാണ് യുവതി കുട്ടിയുമായി ഓട്ടോയില്‍ കയറിയതെന്നു സജീവന് മാധ്യമങ്ങളോടു പറഞ്ഞു. ''ഉച്ചയ്ക്ക് ഒന്നരയ്ക്കു ഭക്ഷണംകഴിച്ചു കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡിലേക്കു വരുമ്പോള്‍ ലിങ്ക് റോഡില്‍വച്ച് കുഞ്ഞുമായി നില്ക്കുന്ന സ്ത്രീ െകെകാണിച്ചു. വണ്ടി നിര്‍ത്തിയപ്പോള്‍ ആശ്രാമത്തേക്കു പോകാന്‍ പറഞ്ഞു.
െമെതാനത്തിനടുത്ത് അശ്വതി ബാറിന്റെ എതിര്‍വശത്തെ വഴിയിലാണ് ഇവര്‍ ഇറങ്ങിയത്. എത്ര രൂപയാണെന്ന് ചോദിച്ചപ്പോള്‍ 40 രൂപയെന്നു പറഞ്ഞു. അവര്‍ 200 രൂപയുടെ നോട്ട് നല്കി. ബാക്കി 160 രൂപ തിരിച്ചുകൊടുത്തു. കുഞ്ഞിന് ഓട്ടോയില്‍നിന്നിറങ്ങാന്‍ കുറച്ചു പാടുണ്ടായിരുന്നു. നല്ല ക്ഷീണവും ഉണ്ടായിരുന്നു. പനി പിടിച്ചതായിരിക്കുമെന്നാണ് കരുതിയത്.
കുട്ടിയുമായി ഓട്ടോയില്‍ കയറിയ യുവതിക്ക് 35 വയസ് തോന്നിക്കും. വെള്ള നിറത്തിലുള്ള ഷാള്‍ ഉപയോഗിച്ച് ഇവര്‍ തല മറച്ചിരുന്നു. ഇളം മഞ്ഞ നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. കുഞ്ഞ് ഒന്നും പ്രതികരിച്ചിരുന്നില്ല. ഒരക്ഷരം പോലും മിണ്ടിയില്ല. ഓട്ടോയില്‍വച്ച് ഇവര്‍ ആരോടും മൊെബെല്‍ ഫോണില്‍ സംസാരിച്ചിട്ടില്ല. വെയിലത്തു റോഡരികില്‍ നിന്നപ്പോള്‍ കുഞ്ഞിന്റെ തലയും അവരുടെ ഷാള്കൊണ്ടു മറച്ചിരുന്നു.
ആദ്യം ആശ്രാമം െമെതാനത്തിനു സമീപത്തെ കമ്പിവേലിക്കരികെ നിര്‍ത്താനാണ് പറഞ്ഞത്. ഇതിലൂടെ വഴിയില്ലെന്നു പറഞ്ഞപ്പോള്‍ കമ്പിവേലിക്കിടയിലൂടെ കുനിഞ്ഞു കയറിക്കൊള്ളാമെന്ന് അവര്‍ പറഞ്ഞു. തുടര്‍ന്നു െമെതാനത്തു ബെഞ്ചുകളുള്ള ഭാഗത്തേക്കാണു കുട്ടിയുമായി നടന്നുപോയത്.
അര മണിക്കൂറിനുശേഷം മകന് ഫോണ്‍ വിളിച്ചു പറഞ്ഞപ്പോളാണ് ഓട്ടോയില്‍ കയറിയത് ഓയൂരില്‍നിന്നു തട്ടിക്കൊണ്ടുപോയ ആറു വയസുകാരിയാണോ എന്നു സംശയം തോന്നിയത്. കുട്ടിയെ ആശ്രാമത്തുനിന്നു കണ്ടെത്തിയെന്നു ടിവിയില്‍ കാണിക്കുന്നുണ്ടെന്നാണ് മകന് പറഞ്ഞത്. സംശയം വച്ചു ചോദിച്ചറിഞ്ഞപ്പോള്‍ അതു ശരിയായിരുന്നുവെന്നു വ്യക്തമായി''-സജീവന് പറഞ്ഞു. തുടര്‍ന്നാണ് സജീവന് ഓട്ടോയുമായി പോലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയത്.
കഴിഞ്ഞ രാത്രി ഒരു വലിയ വീട്ടിലാണ് താമസിച്ചതെന്നും മഞ്ഞ ചുരിദാര്‍ ധരിച്ച സ്ത്രീയും മൂന്ന് പുരുഷന്മാരും ആ വീട്ടിലുണ്ടായിരുന്നുവെന്നും അവരെ അറിയില്ലെന്നുമാണ് അബിഗേല്‍ പോലീസിനോട് പറഞ്ഞത്. തട്ടികൊണ്ടു പോയവര്‍ക്ക് അമ്മയുടെ ഫോണ്‍ നമ്പര്‍ പറഞ്ഞു കൊടുത്തത് അബിഗേല്‍ ആണെന്നും ബന്ധുക്കള്‍ പറയുന്നു. പോലീസിനെ 20 മണിക്കൂറോളം വട്ടംചുറ്റിച്ച തട്ടികൊണ്ടു പോകല്‍ വളരെ ആസൂത്രിതമായ പദ്ധതിയായിരുന്നു. കാറിലെത്തി കുട്ടിയെ തട്ടികൊണ്ടു പോയ സംഘം ഒരിക്കലും അവരുടെ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല.
മറ്റുള്ളവരുടെ ഫോണ്‍ വാങ്ങിയാണ് വിളിച്ചതും മോചനദ്രവ്യം ആവശ്യപ്പെട്ടതും. കുട്ടിയെ തട്ടികൊണ്ടു പോയതെന്ന് സംശയിക്കുന്ന കാര്‍ കുളമടയിലും പള്ളിക്കലും കല്ലുവാതുക്കലും ഒടുവില്‍ പുത്തന്കുളത്തും സി.സി. ടിവി ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. പോലീസിന്റെ വലയില്‍നിന്നു രക്ഷപ്പെടാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് കുട്ടിയെ കൊല്ലം ആശ്രമം െമെതാനത്ത് ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. കൊല്ലം നഗരത്തില്‍ പോലീസിന്റെ കണ്ണ് വെട്ടിച്ച് ഇവര്‍ കടന്നതെങ്ങനെയെന്ന സംശയം ബാക്കിയാണ്.






