
തിരുവനന്തപുരം∙ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ രണ്ടാംപാദ വാർഷിക പരീക്ഷ ഡിസംബർ 12 മുതൽ .പ്ലസ് വണ്‍, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളാണ് 12 മുതല്‍ 22 വരെ നടത്തുക. 22-ന് ക്രിസ്മസ് അവധിക്കായി സ്കൂൾ അടയ്ക്കും. ജനുവരി ഒന്നിന് തുറക്കും.
യുപി ,ഹൈസ്കൂള്‍ വിഭാഗം പരീക്ഷകള്‍ ഡിസംബര്‍ 13ന് എല്‍ പി വിഭാഗത്തിന്റേത് 15 നും ആരംഭിച്ച് 21 ന് അവസാനിക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ 12 മുതല്‍ 22 വരെയാണ്. പൊതു വിദ്യാഭ്യാസ ഡയറ്കടര്‍ എസ് ഷാനവാസിന്റെ് അധ്യക്ഷതയില്‍ ചേര്‍ന്ന് ക്വാളിറ്റി ഇംപ്രൂമെന്റ് പ്രോഗ്രാം (ക്യുഐപി) നിരീക്ഷണ സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണായത്.
ഹയർ സെക്കൻഡറി പരീക്ഷകൾക്കായി മുൻപുണ്ടായിരുന്ന രീതിയിൽ സർക്കാർ തന്നെ ചോദ്യ പേപ്പർ തയ്യാറാക്കി നൽകും. വൊക്കേഷണൽ വിഷയങ്ങളുടെ ചോദ്യ മാതൃകകളും നൽകും.






