
കാണ്‍പുര്‍: നോട്ട് അസാധുവാക്കലിന് പിന്നാലെ സമാജ്വാദി പാര്‍ട്ടി നേതാവിന്റെ അംഗരക്ഷകന്റെ് അക്കൗണ്ടിലെത്തിയത് 100 കോടിയേളം രൂപ. എസ്പി എം.എല്‍.എ ഇന്‍ഫാന്‍ സോളങ്കിയുടെ അംഗരക്ഷകന് ഗുലാം ജിലാനിയുടെ അക്കൗണ്ടിലാണ് പണമെത്തിയത്. കഴിഞ്ഞ ദിവസം എടിഎം വഴി പണം പിന്‍വലിക്കാനെത്തിയപ്പോഴാണ് ജിലാനി ഇക്കാര്യമറിഞ്ഞത്. 99,99,02,724 രൂപയാണ് ജിലാനിയുടെ അക്കൗണ്ടില്‍ എത്തിയിരിക്കുന്നത്.
ജിലാനി ഈ കാര്യം സോളാങ്കിയെ കാര്യം അറിയിക്കുകയും അദ്ദേഹം ജില്ലാ മജിസ്റ്റ്രേ് കൗശല്‍ രാജ് ശര്‍മയോട് ഇതു പറയുകയുമായിരുന്നു. എസ്ബിഐയുടെ മാള്‍ റോഡ് ബ്രാഞ്ചിലാണ് ജിലാനിയുടെ അക്കൗണ്ട്. സംഭവം ബങ്കിലറിയിച്ചതിനെ തുടര്‍ന്ന് ജിലാനിയുടെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനുപിന്നാലെ ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് വന്‍ തോതില്‍ പണം നിക്ഷേപിക്കപ്പെട്ടിരുന്നു. കഴിഞ്ഞമാസം മിററ്റിലൊരു യുവതിയുടെ അക്കൗണ്ടില്‍ 100 കോടി രൂപ നിക്ഷേപിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു.






