
കൊല്ലം/പത്തനംതിട്ട: കൊല്ലം ജില്ലയിലെ ഓയൂരില്‍ നിന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ആറു വയസുകാരിയുടെ പിതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം. പിതാവ് റെജി താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ളാറ്റില്‍ പരിശോധന നടത്തി. കുട്ടിയുടെ പിതാവ് ജോലി ചെയ്യുന്ന മുത്തൂറ്റ് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള പത്തനംതിട്ട കണ്ണങ്കരയിലെ ഫ്ളാറ്റിലാണ് തെന്മല സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെരച്ചിലില്‍ നടത്തിയത്. റെജിയുടെ ജിയോ സിമ്മോടുകൂടിയ മൊെബെല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ചാര്ജില്ലാതിരുന്ന ഫോണ്‍ പവര്‍ ബാങ്ക് ഉപയോഗിച്ച് ചാര്‍ജാക്കി. ലോക്ക് ചെയ്ത നിലയില്‍ കണ്ട ഫോണിന്റെ കോഡിനായി അധികം അലയേണ്ടിവന്നില്ല. കുട്ടിയുടെ പിതാവിന്റെ ഡേറ്റ് ഓഫ് ബര്‍ത്തായിരുന്നു കോഡ്. ഇക്കാര്യം ഒപ്പം താമസിക്കുന്ന സുഹൃത്തുക്കള്‍ പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. ഫോണ്‍ പരിശോധിച്ച ശേഷം വിവരങ്ങള്‍ കൊല്ലം െസെബര്‍ വിങ്ങിനു െകെമാറി.
കുട്ടിയെ തട്ടിയെടുത്ത ശേഷം സംഘം പത്തുലക്ഷം രൂപ ആവശ്യപ്പെട്ടതിന് പിന്നിലെ ദുരൂഹത തേടിയാണ് അന്വേഷണം. ആദ്യം അഞ്ചുലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട സംഘം പിന്നീട് അത് പത്തുലക്ഷമായി ഉയര്‍ത്തി. കുട്ടിയുടെ പിതാവ് നടത്തിയ ഏതെങ്കിലും സാമ്പത്തിക ഇടപാടിനു സംഭവവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കും. പണം ലഭിക്കാനുള്ളവര്‍ കുട്ടിയെ തട്ടിയെടുത്ത് ഭീഷണിപ്പെടുത്തി തുക െകെക്കലാക്കാന് നടത്തിയ നീക്കമാണോ എന്നാണ് സംശയം.
കുട്ടിയുടെ പിതാവിനു രണ്ടു ഫോണുകളാണുള്ളത്. െകെവശമുള്ളത് പുതിയ ഫോണാണ്. ഫ്ളാറ്റില്‍നിന്നു കണ്ടെത്തിയ പഴയ ഫോണ്‍ ഇപ്പോഴും ഉപയോഗത്തിലുള്ളതാണെന്നാണ് അറിവ്. പഴയ ഫോണ്‍ ഫ്ളാറ്റില്‍ ഉപേക്ഷിച്ചതു സംശയകരമാണെന്നു പോലീസ് പറഞ്ഞു.
കഴിഞ്ഞ എട്ടു വര്‍ഷമായി കുട്ടിയുടെ പിതാവ് ഈ ഫ്ളാറ്റിലാണ് താമസം. മുത്തൂറ്റ് ആശുപത്രിയിലെ ഡയാലിസിസ് ടെക്നീഷ്യനായ ഇദ്ദേഹം യുെണെറ്റഡ് നഴ്സസ് അസോസിയേഷന് പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ്. പത്തനംതിട്ടയിലെ ഫ്ളാറ്റില്‍ നിന്ന് എല്ലാ വെള്ളിയാഴ്ചയും െവെകിട്ടു നാട്ടിലേക്കു പോയി തിങ്കളാഴ്ച രാവിലെ മടങ്ങിവരികയാണു പതിവ്. റെജിയും മറ്റു ചിലരും ഉള്‍പ്പെടെയുള്ളവരുടെ സാമ്പത്തിക ഇടപാടുകള്‍ പോലീസ് പരിശോധിക്കും. ഇതിന്റെ ഭാഗമായി കുട്ടിയുടെ അടുത്ത ബന്ധുവിനെ പോലീസ് ചോദ്യംചെയ്യും.
തട്ടിക്കൊണ്ടുപോകലിനു പിന്നില്‍ വിദേശത്തേക്ക് നഴ്സിങ് റിക്രൂട്ട്മെന്റ് നടത്തുന്ന സംഘമാണെന്ന സംശയവും പോലീസിനുണ്ട്. ഈ സംഘവുമായി റെജിക്കുള്ള ബന്ധവും അന്വേഷിക്കും. കുട്ടിയുടെ മാതാപിതാക്കളുടേതടക്കം കഴിഞ്ഞ ആറ് മാസത്തെ ഫോണ്‍ കോളുകള്‍ പോലീസ് പരിശോധിക്കും.
ഇതിനിടെ കൊല്ലം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘമാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നും സംശയവുമുയര്‍ന്നു. സാമ്പത്തിക തിരിമറി ഉള്‍പ്പെടെ നടന്നിട്ടുള്ളതായും നിഗമനമുണ്ട്. വിദേശത്തു നിന്നടക്കമുള്ള സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും.






