
കൊല്ലം: കൊല്ലത്ത് ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ കേസില്‍ 3 പേര് അറസ്റ്റില്‍. ഇവരെ തമിഴ്നാട് പുളിയറയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് പിടിയിലായിരിക്കുന്നത്. സംഭവത്തിന് പിന്നില്‍ കുഞ്ഞിന്റെ അച്ഛനുമായുള്ള സാമ്പത്തിക തര്‍ക്കമാണെന്നാണ് പ്രാഥമിക നിഗമനം. ഇപ്പോള്‍ കസ്റ്റഡിയിലായിരിക്കുന്നത് കേസുമായി നേരിട്ട് ബന്ധമുള്ള 3 പേരാണ്. പിടിയിലായിരിക്കുന്നത് ചാത്തന്നൂര്‍ സ്വദേശികളാണ്. മൂന്നുപേരും ഒരു കുടുംബത്തിലുള്ളവരാണ്.






