
കൊല്ലം: ഓയൂരില്‍നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ പ്രതികളുടെ രേഖാചിത്രം കൃത്യമായി വരച്ച് പ്രതികളെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത് സി-ഡിറ്റ് ജീവനക്കാരന് ആര്.ബി. ഷജിത്തും ഭാര്യ സ്മിത എം. ബാബുവും. തങ്ങള്‍ വരച്ച രേഖാചിത്രങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമായതിന്റെ സന്തോഷം ഷജിത്ത് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചു. ഇതിന് നിരവധി പേരാണ് അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നത്.
കുട്ടിയെ കാണാതായ ദിവസം രാത്രി 12 മണിയോടെ പ്രതികളുടെ രേഖാചിത്രം വരയ്ക്കണമെന്നാവശ്യപ്പെട്ട് എ.സി.പി. പ്രദീപ് കുമാര്‍ ഫോണ്‍ വിളിച്ചെന്ന് ഷജിത്ത് പറയുന്നു. വെളുപ്പിനു നാലുമണിയോടെ രേഖാചിത്രങ്ങള്‍ തയാറാക്കി നല്കി. കുട്ടിയെ കണ്ടെത്തിയശേഷം കുട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വികേ്ടാറിയ ആശുപത്രിയില്‍വച്ച് വീണ്ടും മൂന്നു രേഖാചിത്രം കൂടി വരച്ചു നല്കി-കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ചാത്തന്നൂര്‍ സ്വദേശി പത്മകുമാറാണ് പ്രതിയെന്ന് അറിഞ്ഞ ഞെട്ടലിലാണ് നാട്ടുകാര്‍. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നത്തു പത്മകുമാര്‍ ബേക്കറി നടത്തിവരികയായിരുന്നു. റിയല്‍ എസ്േറ്ററ്റ് ബിസിനസും നടത്തിയിരുന്നു. നിലവില്‍ പത്മകുമാറിന്റെ ഭാര്യയാണു ബേക്കറി നോക്കിനടത്തിയിരുന്നത്. കുടുംബത്തിന് ചിറക്കരയില്‍ ഫാം ഉള്ളതായും നാട്ടുകാര്‍ പറഞ്ഞു. നാട്ടില്‍ നല്ല രീതിയില്‍ ജീവിക്കുന്ന കുടുംബമാണ് പത്മകുമാറിന്റേതെന്ന് നാട്ടുകാര്‍ പറയുന്നു.
ക്രിമിനല്‍ പശ്ചാത്തലമുള്ള കുടുംബമല്ലെന്നാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്. മുമ്പ് കേബിള്‍ ടിവിയും നടത്തിയിരുന്നു. എന്നാല്‍ നാട്ടുകാരുമായി വലിയ സഹകരണം ഉണ്ടായിരുന്നില്ല. ആരോടും സംസാരിക്കുകയോ സഹകരിക്കുകയോ ചെയ്യാറില്ല. പത്മകുമാറിന്റെ വീട്ടിലെത്തി പോലീസ് പരിശോധന നടത്തി. വീട്ടുമുറ്റത്തു നിന്ന് വെള്ള ഡിസയര്‍ കാര്‍ കണ്ടെത്തിയിട്ടുണ്ട്.
നീലക്കാറും കുട്ടിയെ തട്ടിക്കൊണ്ടുപോയ വെള്ളക്കാറും പത്മകുമാറിന്റെ പേരിലാണ്. രണ്ടാം ദിവസം കുട്ടിയെ കൊല്ലത്ത് എത്തിച്ച നീലക്കാറില്‍ ഇയാളുണ്ടായിരുന്നു. സംഭവ ദിവസം വെള്ള കാറിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റിയിരുന്നു. തമിഴ്നാട്ടിലേക്ക് പോയത് 30നു െവെകിട്ടാണെന്നാണ് വിവരം.






