
34 വര്‍ഷമായി പൂച്ചകളെ ഫ്ലാറ്റുകള്‍ പോലുള്ളയിടങ്ങളില്‍ വളര്‍ത്തുന്നതിന് സിംഗപ്പൂരില്‍ നിരോധനമുണ്ട്. ഈ നിരോധനം വ്യവസ്ഥകള്‍ക്ക് അനുസരിച്ച് പിന്‍വലിക്കുകയാണ് സിംഗപ്പൂര്‍ . എന്നാല്‍ ലൈസൻസ് ലഭിക്കണമെങ്കിൽ സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന വ്യവസ്ഥകൾ കൃത്യമായി പലിക്കണമെന്ന് മാത്രം. വ്യവസ്ഥകൾ ലംഘിച്ചാൽ 2.5 ലക്ഷം രൂപയാണ് പിഴത്തുക. 2024 അവസാനത്തോടെയാണ് ഈ നിയമം രാജ്യത്ത് പ്രാബല്യത്തിൽ വരിക.
ഇവിടങ്ങളില്‍ 62 ഇനം ചെറിയ നായ്ക്കൾ, മത്സ്യങ്ങൾ, പക്ഷികൾ എന്നിവയെ മാത്രമേ പൊതുഭവനങ്ങളിൽ വളർത്താൻ നിയമപരമായ അനുമതിയുള്ളൂ. അതേ സമയം പൂച്ചകളെ ഇവിടങ്ങളില്‍ നിന്നും പൂർണ്ണമായും നിരോധിച്ച സർക്കാർ തീരുമാനത്തിനെതിരെ പൂച്ച സ്നേഹികളുടെ ഭാഗത്ത് നിന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ സർക്കാരിന്റെ പുതിയ തീരുമാനം വന്നതോടെ ഏറെ സന്തോഷത്തോടെയാണ് മൃഗസ്നേഹികൾ .
സർക്കാർ കൃത്യമായ ലൈസൻസിംഗ് വ്യവസ്ഥകളിലൂടെയും മൈക്രോചിപ്പിംഗ് സ്കീമിലൂടെയും ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഉത്തരവാദിത്തമുള്ള ഉടമസ്ഥതയുടെയും ലൈസൻസിംഗിന്റെയും വ്യവസ്ഥകൾ പാലിക്കുകയാണെങ്കിൽ, സൂക്ഷ്മ പരിശോധനയെ ഭയപ്പെടാതെ പൂച്ചകളെ സ്വന്തമാക്കി വളർത്താൻ കഴിയുമെന്ന് സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ക്യാറ്റ് വെൽഫെയർ സൊസൈറ്റിയുടെ പ്രസിഡന്റ് തേനുഗ വിജകുമാർ പറഞ്ഞു.






