
ചെന്നൈ വെളളപ്പൊക്കത്തിന്റെ ഭീകരാവസ്ഥ വെളിപ്പെടുത്തി നടന് വിഷ്ണു വിശാല്‍. തന്റെ വീട്ടിനുളളിലേക്കും വെളളം കയറുന്ന അവസ്ഥയാണെന്നും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണെന്നും വിഷ്ണു വശാല്‍ ട്വീറ്റ് ചെയ്തു. വീടിനുളളില്‍ നിന്നുളള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. വീടിനു ചുറ്റും വെളളം പൊങ്ങിയ അവസ്ഥയിലാണുളളത്.
വെളളം വീടിനുളളിലേക്ക് കയറിത്തുടങ്ങി. കരപ്പക്കത്ത് ജലനലരപ്പും ഉയരുന്നുണ്ട്. സഹായത്തിനായി ഞാന്‍ ആളുകളെ വിളിച്ചിട്ടുണ്ട്. വൈദ്യുതിയോ വൈഫൈയോ ഇല്ല, ഫോണിനു സിഗ്നലും ലഭിക്കുന്നില്ല. ശരിക്കും ഒന്നുമില്ലാത്ത അവസ്ഥ. വീടിനു ടെറസിനു മുകളില്‍ മാത്രമാണ് ഫോണിനു സിഗ്നല്‍ ലഭിക്കുന്നത്. ഞാനുള്പ്പെടെയുളളവര്ക്ക് സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചെന്നൈയിലുളള ആളുകളുടെ അവസ്ഥ എന്താണെന്ന് ചിന്തിച്ചു പോവുകയാണ്- വിഷ്ണു വിശാല്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
അതേസമയം വടക്കന്‍ തമിഴ്നാട്ടില്‍ അതിശക്തമായ മഴയാണ്. റോഡുകളില്‍ അഞ്ചടി വരെ വെളളമുയര്‍ന്നു. കുത്തിയൊലിച്ച വെളളത്തില്‍ കാറുകള്‍ ഒഴുകിപ്പോയി. മരങ്ങള്‍ കടപുഴകി വീണു. ഗതാഗതവും വൈദ്യുതിയും നിലച്ചതോടെ പലയിടത്തും ജനങ്ങള്‍ ഒറ്റപ്പെട്ടു.
Water is entering my house and the level is rising badly in karapakkam
I have called for help
No electricity no wifi
No phone signal
Nothing
Only on terrace at a particular point i get some signal
Lets hope i and so many here get some help❤️
I can feel for people all over chennai… pic.twitter.com/pSHcK2pFNf— VISHNU VISHAL - VV (@TheVishnuVishal) December 5, 2023






