
ആര്‍ത്തവത്തെ സംബന്ധിച്ച് ഓരോ നാട്ടിലും വ്യത്യസ്തമായ ആചാരങ്ങളും വിശ്വാസങ്ങളുമാണ് നിലനില്‍ക്കുന്നത്. ഇവയില്‍ പലതും തെറ്റുദ്ധാരണകള്‍ ആണെന്നു വേണം പറയാന്‍. കാരണം ആര്‍ത്തവ സമയങ്ങളില്‍ പെണ്‍കുട്ടികള്‍ അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന് പറയുന്ന പല കാര്യങ്ങളും ഇന്നത്തെ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല. എന്തെന്നാല്‍ കാലം മാറിയതോടെ ഇവയെല്ലാം വെറും തെറ്റുദ്ധാരണകള്‍ മാത്രമാണെന്ന് മനുഷ്യന് മനസ്സിലായികഴിഞ്ഞു. അതുകൊണ്ട് തന്നെ പെണ്‍കുട്ടികളോട് ആര്‍ത്തവ സമയങ്ങളില്‍ കാണിക്കുന്ന പല വിവേചനങ്ങളും ആളുകള്‍ ഇന്ന് ചോദ്യം ചെയ്യുന്നുണ്ട്. ഇതിന് ഉദാഹരമാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ രുപാല്‍ മിതുല്‍ പങ്കുവച്ച വീഡിയോ.
രുപാല്‍ ഇന്സറ്റഗ്രാമില് പങ്കുവച്ച വീഡിയോ രുപാല്‍ ഏത് കാലത്താണ് ജീവിക്കുന്നത് എന്ന് തോന്നിക്കുന്ന വിധത്തിലുള്ളതാണ്. സൂറത്തില്‍ നിന്നുമുള്ള രുപാല്‍ തന്റെ വീട്ടിലെ ഒരു ഉച്ചഭക്ഷണ സമയത്തുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. അതില്‍, അത് പുതിയ വീട്ടിലേക്ക് മാറിയ ശേഷമുള്ള എല്ലാവരുമൊത്തുള്ള ആദ്യത്തെ ഉച്ചഭക്ഷണമാണ് ഇത് എന്ന് പറയുന്നുണ്ട്. ഒപ്പം, ഇനിയും കുറേ സാധനങ്ങളൊക്കെ എടുത്ത് വയ്ക്കാനൊക്കെ ഉണ്ട് തുടങ്ങിയ വിശേഷങ്ങളും രുപാല്‍ പങ്ക് വയ്ക്കുന്നു. എന്നാല്‍, അതിനൊപ്പം പറയുന്ന മറ്റൊരു കാര്യമാണ് ആള്‍ക്കാരുടെ വിമര്‍ശനത്തിനു കാരണമായിത്തീര്‍ന്നത്.
പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ എല്ലാവരും ടേബിളിന് ചുറ്റും കസേരയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ അവരുടെ മകള്‍ മാത്രം നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് കാണാം. അതിന് കാരണമായി അവര്‍ പറയുന്നത്, മകള്‍ക്ക് ആര്‍ത്തവസമയമാണ്, അതുകൊണ്ടാണ് അവളെ നിലത്തിരുത്തിയിരിക്കുന്നത് എന്നാണ്. ശരിയാണ് മാസത്തിലെ ആ ദിവസങ്ങളില്‍ തങ്ങള്‍ മറ്റുള്ളവരുമായി കോണ്ടാക്ടില്ലാതെ നോക്കും. തങ്ങളുടെ വീട്ടില്‍ കാലങ്ങളായി ഇത് തുടരുന്നു. തനിക്കും മകള്‍ക്കും അതില്‍ പ്രശ്നമില്ല. തങ്ങളത് കര്‍ശനമായി പാലിക്കാന്‍ ശ്രമിക്കുന്നു എന്നുമാണ് രുപാലി പറയുന്നത്. എന്നാല്‍, ഇന്നും ആര്‍ത്തവസമയത്ത് നിലത്തിരുത്തി ഭക്ഷണം കൊടുക്കുകയും സ്ത്രീകളോട് വിവേചനം നടത്തുകയും ചെയ്യുന്ന ആളുകളുണ്ട് എന്നത് പലരേയും ഞെട്ടിച്ചു. പലരും വീഡിയോയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.
some “influencer” has posted a reel of her family in a posh looking house sitting on the dining table & eating then the video cuts to her sitting on the floor a little away from them & eating her food. in the caption she mentions, it’s bcs she’s on her period. great culture.
— k (@krownnist) December 3, 2023






