
വന്യമൃഗങ്ങളുടെ വേട്ടയാടലിന്റെ കൗതുകമുണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇവയില്‍ പലതും കാണികളെ മുള്‍മുനയില്‍ നിര്‍ത്താറുണ്ട്. കാരണം ജീവന് മരണ പോരാട്ടങ്ങള്‍ക്കായി മൃഗങ്ങള്‍ നടത്തുന്ന അതിസാഹസിക മാര്‍ഗങ്ങള്‍ കാഴ്ച്ചക്കാരനെയും ആവേശഭരിതര്‍ ആക്കാറുണ്ട്. സമാനമായ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്നെ പിന്തുടരുന്ന മുതലയുടെ കൈയ്യില്‍ നിന്ന് ജീവനുംകൊണ്ട് വെള്ളത്തിലൂടെ കുതിച്ചുപായുന്ന ഒരു മുതലയുടെ വീഡിയോയാണ് ഇത്.
@Figen എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ഒരു ജലാശയത്തിലൂടെ കുതിച്ചുച്ചാടുന്ന മാനിനെയാണ് കാണുന്നത്. തൊട്ടുപിന്നാലെ മാനിനെ ലക്ഷ്യവച്ച് മുതലയും അതിവേഗത്തില്‍ നീന്തുകയാണ്. തുടര്‍ന്ന് തന്നെ പിന്തുടരുന്ന മുതലയുടെ വായില്‍ അകപ്പെടാതെ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മാനിന്റെ പരിശ്രമങ്ങളാണ് കാണുന്നത്. ജീവന് രക്ഷിക്കാനുള്ള പോരാട്ടത്തില്‍ തളരാതെ മാന്‍ മുന്നോട്ട് നീങ്ങുകയാണ്. എന്നാല്‍, മുതലയും വിടാനുള്ള ഭാവമില്ല. ഇടയ്ക്ക് മാന്‍ തളര്‍ന്നുപോയി എന്ന് തോന്നും പോലെ പതുക്കെ നീങ്ങുന്നതും കാണാം. അതേസമയം മുതല പിന്നാലെയെത്തി മാനിനെ പിടികൂടാന്‍ ശ്രമിക്കുന്നുണ്ട്. ആ സമയത്ത് മാന്‍ വീണ്ടും കുതിച്ച് ചാടുന്നത് കാണാം.
വീഡിയോയുടെ അവസാനം മാന്‍ കരയ്ക്ക് കയറി ഓടി രക്ഷപ്പെടുന്നതാണ് കാണുന്നത്. ഒരു നിമിഷം മാന്‍ മുതലയുടെ പിടിയില്‍ പെടുമോ എന്ന് വീഡിയോ കാണുമ്പോള്‍ നമ്മളും പേടിക്കും. പക്ഷേ, മാന്‍ രക്ഷപ്പെടുന്നുണ്ട്. 'ജീവിതം എന്താണ്, ഒരിക്കലും വിട്ടുകൊടുക്കരുത്' എന്ന് വീഡിയോയ്ക്ക് കാപ്ഷന്‍ നല്‍കിയിട്ടുണ്ട്. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോ ഇതിനോടകം ലക്ഷകണക്കിനാളുകളാണ് കണ്ടത്.
What is life......never give up! pic.twitter.com/mDfIaV88Iz
— Figen (@TheFigen_) December 2, 2023






