പ്രകൃതി മനുഷ്യന് എന്നും ഒരു അത്ഭുതമാണ്. കാരണം ഓരോ ദിവസവും മനോഹരമായ ഓരോ കാഴ്ചകളാണ് പ്രകൃതി നമ്മുക്ക് സമ്മാനിക്കുന്നത്. വ്യത്യസ്തയിനം പക്ഷിമൃഗാദികളും, വൃക്ഷലതാതികളും, സമുദ്രവും, മലനിരകളും എല്ലാം കൗതുകമുണര്‍ത്തുന്ന കാഴ്ചകള്‍ തന്നെയാണ്. ഇവയില്‍ പലതിനും നാം അാക്ഷ്യം വഹിച്ചിട്ടുണ്ട്. എങ്കിലും ഇന്നും നാം കാണാത്ത അനേകം കാഴ്ചകള്‍ ഒരു നിതിപോലെ ലോകത്തിന്റെ പലഭാഗത്തും ഒളിഞ്ഞിരിപ്പുണ്ട്. എന്നാല്‍ ഇവയെല്ലാം നമ്മുക്ക് മുന്പില് എത്തിക്കാന്‍ സമൂഹ മാധ്യമങ്ങള്‍ക്ക് കഴിയുന്നുണ്ട് എന്നുള്ളത് നമ്മുടെ ഭാഗ്യം തന്നെയാണ്. ഇപ്പോഴിതാ ദക്ഷിണ കൊറിയയില്‍ നിന്ന് പുറത്തുവരുന്ന അതിസുന്ദരമായ ഒരു ദൃശ്യമാണ് നെറ്റീസണ്‍സിനെ കയ്യില്‍ എടുത്തിയിരിക്കുന്നത്.
പ്രകൃതി ഒരുക്കിവച്ച ഒരു മനോഹരമായ വൃക്ഷത്തിന്റെ ദൃശ്യങ്ങളാണ് ഇത്. ജിന്‍കോ എന്നാണ് ഈ മരത്തിന്റെ പേര്. ജിന്‍കോ മരങ്ങള്‍ ദക്ഷിണ കൊറിയയില്‍ മാത്രമല്ല. ചൈനയടക്കം മറ്റ് നഗരങ്ങളിലും കൗതുക കാഴ്ചയാണ്. എന്നാല്‍, ദക്ഷിണ കൊറിയയിലെ ജിന്‍കോ മരത്തിന്റെ പ്രത്യേകത അതിന് 800 വര്‍ഷം പഴക്കമുണ്ട് എന്നതാണ്. അതിമനോഹരവും പഴക്കമേറിയതുമായ ഈ മരം കാണാന്‍ അനവധിപ്പേരാണ് ഇവിടെ എത്തിച്ചേരുന്നത്. ഒരുപക്ഷേ, രാജ്യത്ത് ഏറ്റവും അധികം ആളുകള്‍ സന്ദര്‍ശിച്ച മരവും ഇത് തന്നെയായിരിക്കും. ശിഖരങ്ങള്‍ വിടര്‍ത്തി ഇലകള്‍ മഞ്ഞനിറത്തില്‍ തിളങ്ങി നില്ക്കുന്ന മരത്തിനെ ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ കാണാന്‍ കഴിയുന്നുണ്ട്. നിരവധി ആളുകളാണ് മരത്തിനെ കാണാനായി ചുറ്റുംകൂടിയിരിക്കുന്നത്.
സൗത്ത് കൊറിയന്‍ വെബ്സൈറ്റുകള്‍ പറയുന്നത് പ്രകാരം ഈ മരം രാജ്യത്തെ ദേശീയ സ്മാരകങ്ങളില്‍ ഒന്നായി പോലും കണക്കാക്കപ്പെടുന്നു. 800 വര്‍ഷം പഴക്കമുള്ള ഈ വോഞ്ജു ബംഗ്യേ-റി ജിന്‍കോ മരം ഏകദേശം 17 മീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ച് കിടക്കുന്നു. ഇതിന്റെ ഇലകള്‍ക്ക് മുഴുവനും മഞ്ഞനിറമാകുമ്പോള്‍ ഇതുപോലെ മനോഹരമായ ഒരു കാഴ്ച വേറെയില്ല എന്ന് തോന്നും. സോഷ്യല്‍ മീഡിയ പലപ്പോഴും ഈ മരത്തെ ലോകത്തിലെ ഏറ്റവും സുന്ദരമായ മരം എന്ന് വിളിക്കാറുണ്ട്. ഓരോ ദിവസവും അനേകം പേരാണ് ഈ മരം കാണാന്‍ വേണ്ടി മാത്രം ഇവിടെ എത്തിച്ചേരുന്നത്.

Comments