ഫോട്ടോകൾ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഉപയോഗിച്ച് വസ്ത്രമില്ലാതെ കാണിക്കുന്ന ആപ്പുകളുടെയും വെബ്സൈറ്റുകളുടെയും ജനപ്രീതി വർധിക്കുന്നതായി റിപ്പോർട്ട്.
24 ദശലക്ഷം ആളുകളാണ് സെപ്റ്റംബറിൽ മാത്രം വസ്ത്രങ്ങൾ ഇല്ലാതെ ചിത്രങ്ങൾ കാണിക്കുന്ന വെബ്സൈറ്റുകൾ സന്ദർശിച്ചിട്ടുളളതെന്ന് ഗ്രാഫിക്ക പറയുന്നു. ഇത്തരം ആപ്പുകളും സൈറ്റുകളും മാർക്കറ്റിംഗിനായി ജനപ്രിയ സോഷ്യൽ നെറ്റ്വർക്കുകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.
X, Reddit എന്നിവയുൾപ്പെടെ സോഷ്യൽ മീഡിയയിൽ ഈ വർഷത്തിന്റെ ആരംഭം മുതൽ ഇത്തരം ആപ്പുകളുടെ പരസ്യ ലിങ്കുകളുടെ എണ്ണം 2,400% ത്തിലധികം വർദ്ധിച്ചതായി ഗവേഷകർ പറഞ്ഞു. ഇതേ തുടര്ന്ന് ആളുകളുടെ അശ്ലീല ചിത്രങ്ങൾ നിർമിക്കാമെന്ന ആശങ്കാജനകമായ ഭീഷണി നിലനിൽക്കുന്നതായും വിദഗ്ധർ പറയുന്നു.ലോകത്താകമാനം ഡീപ് ഫെയ്ക്ക് വീഡിയോകളുടെ ആശങ്ക വർധിക്കുന്ന സമയത്താണ് ഇത്തരം നഗ്ന ആപ്പുകളുടെ ഭീഷണി.

Comments