
കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ നിറഞ്ഞു നില്ക്കുന്ന പേരാണ് സിനിമ സീരിയൽ അഭിനേത്രിയായ ഗായത്രി വർഷയുടേത്. നവകേരള സദസ്സിന്റെ ഭാഗമായി നടത്തിയ ഒരു പ്രസംഗത്തിനിടെ ഗായത്രി കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയതാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. അതിനു ശേഷം ഗായത്രി വര്‍ഷയുടെ അഭിമുഖങ്ങളും ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം സിനിമാപ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമയാണ്. ഇപ്പോഴിതാ മാളികപ്പുറം എങ്ങനെയാണ് ഇത്ര വിജയമായതെന്ന് ഗായത്രി വര്‍ഷ ചോദിക്കുന്നതാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ‘‘ആ സിനിമയ്ക്ക് അയ്യപ്പനുമായി ബന്ധപ്പെടുത്തി ഒരു പ്രൊപ്പഗാണ്ട ഉണ്ടായിരുന്നു. എന്നാല്‍, സിനിമ തിയേറ്ററില്‍ ചെന്ന് കണ്ടപ്പോള്‍ അതൊരു സാധാരണ ചിത്രം മാത്രമായിരുന്നു...’’ ഗായത്രി വര്‍ഷ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
രാജമൌലി സംവിധാനം ചെയ്ത ആര്.ആര്.ആര്, 2018 എന്നീ സിനിമകളെയും താരം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ‘‘ഭൂരിപക്ഷ വര്‍ഗീയതയായ ഹിന്ദുത്വത്തെ പിന്താങ്ങുന്നതാണ് ഈ ചിത്രം. ജൂണ്‍ ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രം ന്യൂനപക്ഷ വര്‍ഗീയതയെ ആണ് പിന്താങ്ങുന്നത്. ആര്.ആര്.ആര് ഹിന്ദു വര്‍ഗീയ വാദം അല്ലെങ്കില്‍ രാഷ്ട്ര വാദത്തെ ആ ഒരു രീതിയില്‍ സപ്പോര്‍ട്ട് ചെയ്യുന്ന സിനിമയാണ്. സിനിമയുടെ അവസാനം രാമൻ വരുന്നു എന്നത് കൊണ്ട് അങ്ങനെ അതിനെ കാണാം. അതുപോലെ 2018 എന്ന സിനിമയും വളരെ കൃത്യമായി ഒരു ന്യൂനപക്ഷ വര്‍ഗീയതയെ പിന്താങ്ങി കൊണ്ട് ഇവിടെ ഉള്ള ഒരാള്‍ എടുത്ത സിനിമയാണ്. ഇത് രണ്ടും എങ്ങനെയാണ് ഒരുപോലെ തുലനം ചെയ്യുന്നത് എന്നാണ് നോക്കേണ്ടത്.
ന്യൂനപക്ഷ വര്‍ഗീയതയാണെങ്കിലും ഭൂരിപക്ഷ വര്‍ഗീയതയാണെങ്കിലും അല്ലെങ്കില്‍ ന്യൂനപക്ഷ വര്‍ഗീയതയുള്ള ഒരാളിലേക്ക് കടത്തുന്ന വിശ്വാസപ്രമാണങ്ങള്‍ ആണെങ്കിലും അതിനൊരു ബ്രെയിൻ വാഷ് ഉണ്ടിവിടെ. നമ്മളെ വിശ്വാസങ്ങളിലേക്ക് എല്ലാം ചേര്‍ത്തുവെക്കുമ്പോള്‍ മനുഷ്യന്റെ തലച്ചോറ് സ്വയം ചിന്തിക്കാത്തതാവും. അപ്പോള്‍ സ്വന്തം വിശ്വാസത്തില്‍ അല്ലെങ്കില്‍ ആത്മബോധത്തില്‍ നില്ക്കാത്തവരാവും. അതുകൊണ്ടാണ് സംഘി, ക്രിസംഘി പോലുള്ള യൂണിയനുകള്‍ വരുന്നത്...’’ ഗായത്രി വര്‍ഷ പറയുന്നു.
ഒരുപാട് സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും 2002ൽ തിയേറ്ററുകളിൽ എത്തിയ ലാൽജോസ് ചിത്രമായ ‘മീശ മാധവന്’ എന്ന ചിത്രത്തിലെ ‘സരസു’ എന്ന കഥാപാത്രമാണ് ഗായത്രിയെ പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ സുപരിചിതയാക്കിയത്. നായികയ്ക്കും നായകനും മേലെ ചർച്ചയാകുന്ന സഹഅഭിനേതാവായി കാലങ്ങളായി മീമുകളിൽ നിറഞ്ഞു നിൽക്കുകയാണ് സരസു എന്ന കഥാപാത്രം.






