
ഇടുക്കിയില്‍ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അർജുനെ വെറുതെ വിട്ട കോടതിവിധി കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും സുരക്ഷക്ക് വെല്ലുവിളി ഉയർത്തുന്നതാണെന്ന് സിപിഐ നേതാവ് ഇ എസ് ബിജിമോൾ.
ആറ് വയസുകാരി ക്രൂരമായ പീഡനത്തിന് ഇരയായി എന്നത് വസ്തുതയാണ്. കൊല്ലപ്പെട്ടുവെന്നത് സത്യവുമാണ്. എന്നിട്ടും യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ലെങ്കിൽ ആ പെൺകുഞ്ഞിനോട് ഇന്ത്യൻ നീതിന്യായ വ്യവസ്ഥ അനീതി കാണിച്ചുവെന്ന് കാലം രേഖപ്പെടുത്തും.ഓരോ പെൺകുഞ്ഞുങ്ങളുടെയും ജീവൻ അരക്ഷിതാവസ്ഥയിലാകും.
കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും സുരക്ഷക്ക് വെല്ലുവിളി ഉയർത്തുന്നതാണ് ഈ വിധിന്യായം. കേരളത്തിലെ എല്ലാ അമ്മമാരുടെയും ഹൃദയത്തിന് ഉയരുന്ന നിശബ്ദമായ വേദനക്ക് ഉത്തരം നൽകാൻ സർക്കാരിന് പ്രതിബദ്ധതയുണ്ട്. യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടണം. നീതി കിട്ടുന്നത് വരെ ഈ കുടുംബത്തിന്റെ കണ്ണീരിനൊപ്പമാണെന്നും ഇ എസ് ബിജിമോൾ കൂട്ടിച്ചേര്‍ത്തു.






