
ന്യൂഡല്ഹി: അസാധുവാക്കിയ 97 ശതമാനം നോട്ടുകള് ബാങ്കുകളില് തിരിച്ചെത്തിയെന്ന കണക്കുകള് ഉറച്ചിക്കാനാവില്ലെന്ന് റിസര്വ് ബാങ്ക്. കൃത്യമായ കണക്കുകള് ഇതുവരെ ലഭ്യമായിട്ടില്ലെന്നും ബാങ്കുകളില് എത്തിയ പണത്തിന്റെ കണക്ക് പൂര്ണ്ണമായിട്ടില്ലെന്നും ആര്ബിഐ അറിയിച്ചു. അസാധു നോട്ടുകളുടെ കണക്കുകള് യോജിപ്പിക്കുന്ന പ്രവര്ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും അതിനുശേഷം കൃത്യമായ കണക്ക് പുറത്തുവിടുമെന്നും ആര്ബിഐ അറിയിച്ചു.
ഡിസംബര് 30 വരെ 15 ലക്ഷം കോടി രൂപ തിരികെ എത്തിയതായി പിടിഐ റിപ്പോര്ട്ട് ചെയ്തിരുന്നു. 15.04 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് അസാധുവാക്കിയത്. ഇതില് മൂന്ന് മുതല് അഞ്ചു ലക്ഷം കോടി രൂപ വരെ ബാങ്കുകളില് തിരികെ എത്തില്ലെന്നായിരുന്നു കേന്ദ്ര സര്ക്കാര് കണക്കുകൂട്ടല്. ഇത് തെറ്റിയെന്ന് തെളിയിക്കുന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.
എത്ര കോടി രൂപ തിരികെ എത്തിയെന്ന കാര്യത്തില് കൃത്യമായ കണക്കറിയില്ലെന്ന് ധനമന്ത്രി അരുണ് ജയ്റ്റലിയും പ്രതികരിച്ചിരുന്നു. കഴിഞ്ഞ വര്ഷം നവംബര് എട്ടിനാണ് 500, 1000 രൂപ നോട്ടുകള് പ്രധാനമന്ത്രി നരേന്ദ്ര മോഡി അസാധുവാക്കി പ്രഖ്യാപിച്ചത്.







Comments