
ഭക്ഷണപ്രേമികള്‍ വ്യത്യസ്തമായ രുചിക്കൂട്ടുകളും പാചകപരീക്ഷണങ്ങളും എപ്പോഴും ആസ്വദിക്കുന്നവരാണ്. ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പലതരത്തിലുള്ള രുചിക്കൂട്ടുകളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ കാഴ്ചക്കാരുടെ നാവില്‍ രുചിമേളം കൂട്ടാറുണ്ട്. ഇപ്പോഴിതാ ബിസിനസ്സ് ടൈക്കൂണ്‍ ആനന്ദ് മഹീന്ദ്ര വ്യത്യസ്തമായ ഒരു പറാട്ട പിസ്സ തയാറാക്കുന്ന വീഡിയോ എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കിട്ടിരിക്കുകയാണ്. ഒരു കൂറ്റൻ പറാത്ത തയാറാക്കുന്നതാണ് വീഡിയോ. ‘‘പരാത്തയും പിസ്സയും.... ഏതാണ് മികച്ചത്...? ’’ എന്ന ചോദ്യവും ക്യാപ്ഷനായി നല്‍കിയാണ് ആനന്ദ് മഹീന്ദ്രയുടെ വീഡിയോ. വലിയ സ്റ്റഫ്ഡ് പരാത്ത തയ്യാറാക്കുന്നതിലാണ് വീഡിയോയുടെ തുടക്കം. പാചകക്കാരൻ സമർത്ഥമായി കുഴച്ച് മാവ് കുഴക്കുന്നതിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. കുഴച്ചെടുത്ത് പരത്തിയ പറാട്ടയ്ക്ക് മുകളില്‍ മസാലകളും മറ്റുമടങ്ങിയ ഒരു സ്റ്റഫ് വയ്ക്കുന്നു. പിന്നീടത് പറാട്ട മാവിനുള്ളിലാക്കുന്നു. അതിനു ശേഷം റോളിംഗ് പിൻ ഉപയോഗിച്ച് അത് ആകർഷകമായ വലുപ്പത്തിലേക്ക് ഉരുട്ടുന്നു. ഈ പ്രിയപ്പെട്ട വിഭവത്തിന്റെ ഏറ്റവും വലിയ സവിശേഷതയായ ബ്രൗണിഷ് നിറം നേടുന്നതിന് പറാത്ത ഒരു വലിയ തവയിൽ പാകം ചെയ്യുന്നതും കാണാം. വലിയൊരു പ്ലേറ്റിലേക്ക് മാറ്റുന്ന പറാത്തയ്ക്ക് മുകളില്‍ യോഗര്‍ട്ടും നിരവധി ചട്ണികളും വച്ചിട്ടുണ്ട്. പറാത്ത മുറിച്ചെടുക്കുമ്പോള്‍ അതിനുള്ളിലെ സ്റ്റഫ് വ്യക്തമായി കാണിക്കുന്നതും വീഡിയോയിലുണ്ട്. വീഡിയോയ്ക്ക് നിരവധി കമന്റുകളും 891k-ലധികം കാഴ്ചകളും ലൈക്കുകളും കിട്ടിയിട്ടുണ്ട്. നിരവധി താരങ്ങളും ഭക്ഷണപ്രേമികളും ഇതിന് താഴെ കമന്റുകള്‍ കുറിച്ചിട്ടുണ്ട്. ബോളിവുഡ് താരം അഭിഷേക് ബച്ചന് തമ്പ്സ് അപ്പും, ട്രൂത്ത് എന്ന കമന്റും ഈ വീഡിയോയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്.







Comments