
അമേരിക്കയില്‍ 2 ദശലക്ഷത്തിലധികം വാഹനങ്ങള്‍ തിരിച്ചു വിളിച്ചിരിക്കുകയാണ് ലോകത്തിലെ ഇലക്ട്രിക് ഭീമനായ ടെസ്ല. വാഹനത്തിന്റെ ഓട്ടോപൈലറ്റ് അഡ്വാന്‍സ്ഡ് ഡ്രൈവര്‍-അസിസ്റ്റന്സ്സിസ്റ്റത്തിന്റെ സുരക്ഷാ സവിശേഷതകള്‍ മെച്ചപ്പെടുത്തുന്നതിനായാണ് ഇത്രയധികം വണ്ടികള്‍ തിരിച്ചു വിളിച്ചിരിയ്ക്കുന്നത്. സിസ്റ്റത്തിന്റെ നിരീക്ഷണ ശേഷി സംബന്ധിച്ച് ഒരു ഫെഡറല്‍ സുരക്ഷാ റെഗുലേറ്റര്‍ ഉന്നയിച്ച ആശങ്കകളെ തുടര്‍ന്നാണ് ഈതീരുമാനം എടുത്തിരിക്കുന്നത്.
2012 ഒക്ടോബര്‍5 മുതല്‍ 2023 ഡിസംബര്‍ 7 വരെ നിര്‍മ്മിച്ച ടെസ്ല മോഡലുകളായ Y, S, 3, X എന്നിവയാണ് തിരിച്ചുവിളിക്കുന്നത്. ഡ്രൈവര്‍ മോണിറ്ററിംഗ് മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള സോഫ്റ്റ്വെയര്അപ്ഡേറ്റ്, ഓട്ടോപൈലറ്റ് ഉപയോഗത്തിലിരിക്കുമ്പോള്‍ സംഭവിച്ച അപകടങ്ങളെക്കുറിച്ചുള്ള രണ്ട് വര്‍ഷത്തെ അന്വേഷണത്തില്‍ നിന്നാണ് തിരിച്ചു വിളിക്കുന്നത്. കമ്പനിയുടെ ഒരുപാട് കാലമായി കാത്തിരുന്ന ഒരു മോഡലായിരുന്നു സൈബര്‍ ട്രക്ക്.
വാഹനം വാങ്ങിയതിന്റെ ആദ്യ വര്‍ഷത്തിനുള്ളില്‍ ട്രക്ക് വിറ്റാല്‍ 50,000 ഡോര്‍ പിഴ ഈടാക്കുമെന്ന് കമ്പനിയുടെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് കാര്യമായ തിരിച്ചടി നേരിട്ടതിന് ശേഷം ടെസ്ല ഈ വിവാദ ഉടമ്പടി പിന്‍വലിച്ചു, എന്നിരുന്നാലും, ഈ ക്ലോസ് വീണ്ടും നിലവിലുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വാഹനത്തിന്റെ എക്സ്-ഷോറൂം വില 60,000 ഡോളര്‍ മുതല്‍ 99,990 ഡോളര്‍ വരെയാണ്. ടെസ്ല സൈബര്‍ട്രക്ക് 845 bhp2 ദശലക്ഷത്തിലധികം വാഹനങ്ങള്‍ തിരിച്ചു വിളിച്ച് ടെസ്ല.






