
നീല കളര്‍ സല്‍വാറില്‍ അതീവ സുന്ദരിയായി ആര്‍ഡിഎക്സ് താരം ഐമ. ക്യൂട്ട് ചിരിയില്‍ ആരാധക മനം കവരുകയാണ് നടി. ടസ്സെല്സ്3 എന്ന ക്ലോത്തിങ്ങ് ബ്രാന്റിന്റെ റോയല്‍ ബ്ലൂവിലുള്ള സില്‍ക് സല്‍വാറാണ് ഐമ ധരിച്ചിരിക്കുന്നത്. മിഥുന് മോഹനാണ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.
അഭിനയത്രി എന്നതിനൊപ്പം തന്നെ താരം ഒരു ഡാന്‍സര്‍ കൂടെയാണ്. മോഡലിങ്ങും ഐമ കരിയറായി കൊണ്ടുപോകുന്നുണ്ട്.നിവിന്‍ പോളി നായകനായ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യമാണ് ഐമയെ മലയാളികളുടെ പ്രിയങ്കരിയാക്കിയ സിനിമ. ചിത്രത്തില്‍ നിവിന്റെ സഹോദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്.
മലയാളത്തിലെ ഈ വര്‍ഷത്തെ വലിയ ഹിറ്റായ ആര്‍ഡിഎക്സാണ് ഐമയുടെ അവസാനം വന്ന സിനിമ. ചിത്രത്തില്‍ സിമി എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിലാണ് താരം അവതരിപ്പിച്ചത്.






