
പ്രകൃതി ദുരന്തങ്ങള്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഭൂരിഭാഗം ആളുകള്‍ക്കും ഭയവും ആശങ്കയുമാണ്. കാരണം ഉറ്റവരെയും ഉടയവരെയും മാത്രമല്ല ഒരു ആയുസ്സു മുഴുവന്‍ സ്വപ്നം കണ്ട് പടുതുയര്‍ത്തിയ വീട് പോലും ഒരു പക്ഷേ പ്രകൃതിദുരന്തത്തില്‍ നമ്മുക്ക് നഷ്ടമായേക്കാം. ഒരു മനുഷ്യന് താങ്ങാവുന്നതിലും അപ്പുറം വേദനയാണ് ഇത്തരം ദുരന്തങ്ങള്‍ സമ്മാനിക്കുന്നത്. വെള്ളപ്പൊക്കത്തിലും ഭൂകമ്പത്തിലും സുനാമിയിലുമെല്ലാം പ്രതീക്ഷ എല്ലാം ന്നഷ്ടമായിപോകുമ്പോള് നിലവിളിക്കുന്ന പല മുഖങ്ങളും നാം കണ്ടുമറന്നിട്ടുണ്ടാകും. കണ്മുന്നില് തന്നെ പ്രിയപ്പെട്ടതെല്ലാം നഷ്ടമാകുന്ന അവസ്ഥ ഓരോ മനുഷ്യരെയും മാനസികമായി തളര്‍ത്താറുണ്ട്. ഇത് തെളിയിക്കുന്ന ഒരു കാഴചയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിയത്. മരം കടപുഴകി വീഴുമ്പോള്‍ ഒരു വീട് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് @unilad എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പങ്കുവച്ചത്. വീഡിയോയില്‍ ഒരു സ്ത്രീ വീടിനകത്ത് ഇരിക്കുന്നതാണ് തുടക്കത്തില്‍ കാണുന്നത്. മരം വീഴുന്നതും ചീട്ട് അനങ്ങുന്നതും ശ്രദ്ധയില്‍പെട്ടതോടെ സ്ത്രീ അവിടെ നിന്നും പരിഭ്രാന്തിയോടെ എഴുന്നേല്‍ക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയുന്നുണ്ട്. തുടര്‍ന്ന് മരം വീണതിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് സ്ത്രീ വിവരിക്കുന്നതാണ് കാണുന്നത്. മരം വീണതോടെ വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും കേടുപാടുകള്‍ സംഭവിച്ചതായി വീഡിയോയില്‍ കാണാന്‍ കഴിയുന്നുണ്ട്. ഒരു കൂറ്റന്‍മരം കടപുഴകി വീണ് കിടക്കുന്നതും വീഡിയോയില്‍ യുവതി വ്യക്തമായി കാണിച്ചു തരുന്നുണ്ട്.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. പലരും വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ തങ്ങളുടെ അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. ആളപായമില്ല എന്നത് തികച്ചും ഭാഗ്യമായി തന്നെ കരുതണം കാരണം അത്രയ്ക്കും ഗുരുതരമായ തകര്‍ച്ചയാണ് മരണം വീണ് വീടിനും കാറിനുമുണ്ടായിരിക്കുന്നത്.






