വഴിതെറ്റി കരയ്ക്കടിഞ്ഞ ആമയെ സുരക്ഷിതമായി തിരികെ കടലിലേക്ക് അയച്ച് യുവാക്കള്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. മകളുമായി ബീച്ചിലൂടെ നടന്ന് നീങ്ങുന്ന യുവാവാണ് തീരത്ത് മലര്‍ന്ന് കിടക്കുന്ന നിലയില്‍ ആമയെ കാണുന്നത്. തുടര്‍ന്ന് മറ്റൊരു യുവാവിന്റെ സഹായത്തോടെ ആമയെ കടലിലേക്ക് ഇറക്കിവിടുകയായിരുന്നു.
@GoodNewsMovement എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ നല്ല വെയിലുള്ള ഒരു സമയം ഒരു യുവാവും മകളും ബീച്ചിലൂടെ നടക്കുകയായിരുന്നു. ഈ സമയത്താണ് തല കീഴായ് മറിഞ്ഞ നിലയില്‍ ആമയെ കിടക്കുന്നത് കണ്ടത്. ഉടനെ യുവാവും മകളും അരികിലേക്ക് ഓാടി. ആമയെ മറിച്ചിടാന്‍ ശ്രമിച്ചെങ്കിലും അമിതഭാരത്താല്‍ കഴിഞ്ഞില്ല. പീന്നീട് ആമ കിടക്കുന്നതിനടിയിലെ മണ്ണ് നീക്കം ചെയ്തു.
ഈ സമയം മറ്റൊരു യുവാവും കൂടി സഹായത്തിനായിട്ട് എത്തി. ഇരുവരും ചേര്‍ന്ന് അടിയിലെ മണ്ണ് നീക്കം ചെയ്യുകയും ആമയെ മറിച്ചിടുകയും ചെയ്തു. തുടര്‍ന്ന് അതിനെ വെളളത്തിലേക്ക് ഇറക്കിവിട്ടു. നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. നിരവധി ആളുകളാണ് യുവാക്കളുടെ പ്രയത്നത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

Comments