
ഹൃദയസ്പര്‍ശിയായ ഒരു തീരുമാനം എന്നല്ലാതെ ഇതിനെ മറ്റൊന്നും പറയാനില്ല. 24 കാരിയായ ഗ്രേസ് സിംചക്ക് എന്ന സ്ത്രീയുടെ പ്രവര്‍ത്തി ഇപ്പോള്‍ നെറ്റിസണ്മാര്ക്കിടയില് വന്‍ ചര്‍ച്ചാ വിഷയമായിക്കൊണ്ടിരിക്കുകയാണ്. മിഷിഗണിലെ ട്രാവേഴ്സ് സിറ്റിയില്‍ നിന്നുള്ള ഈ യുവതിയായ മാതാവ് കഴിഞ്ഞ ദിവസം തന്റെ ബിരുദദാന ചടങ്ങിന് എത്തിയത് ഒരു അസാധാരണ കൂട്ടാളിയുമായിട്ടായിരുന്നു. തന്റെ ഗ്രാജ്വേഷന് ഗൗണിനുള്ളില്‍ ഒളിപ്പിച്ച തന്റെ നവജാതശിശു അന്നാബെല്ലുമായി.
ഡിസംബര്‍ 15 ന് ഫെറിസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടാനും അടുത്ത തിങ്കളാഴ്ച ഷെഡ്യൂള്‍ ചെയ്ത സി-സെക്ഷന്‍ വിധേയനാകാനുമായിരുന്നു ഗ്രേസിന്റെ പദ്ധതി. എന്നാല്‍ ഷെഡ്യൂളിന് മുമ്പ് ഡിസംബര്‍ 6 ന് വന്ന അന്നബെല്ല അമ്മയ്ക്ക് ഒരു അപ്രതീക്ഷിത ട്വിസ്റ്റ് നല്‍കുകയായിരുന്നു. പദ്ധതികളുടെ ഈ മാറ്റത്തില്‍ തളരാതെ ഗ്രീസ് അന്നാബെല്ലയുമായി എത്തുകയായിരുന്നു. അറ്റ് ടുഡേ ഷോയില്‍ പങ്കിട്ട ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് അഭിനന്ദനങ്ങളുടെയും അനുഗ്രഹങ്ങളുടെയും പ്രവാഹമായിരുന്നു.
''കഠിനാദ്ധ്വാനം ചെയ്താണ് താന്‍ ഈ ബിരുദം നേടിയത്. അതുകൊണ്ടു തന്നെ ക്ലാസിലെ ബാക്കിയുള്ളവരോടൊപ്പം വേദിയില്‍ നടക്കാന്‍ ഞാന്‍ തീരുമാനിച്ചു... അതിനാല്‍ ഞാന്‍ അവളെ എന്റെ കൂടെ ബിരുദദാനത്തിന് കൊണ്ടുവന്നു.'' ബിരുദം നേടിയ സിംചക്ക് അഭിമാനത്തോടെ പറഞ്ഞു. ഈ സമയത്ത് 10 ദിവസം മാത്രം പ്രായമുള്ള അന്നബെല്ല തന്റെ ഗൗണില്‍ ഇറുക്കിപ്പിടിച്ചു കിടക്കുകയായിരുന്നു. തന്റെ പ്രവര്‍ത്തി വിദ്യാഭ്യാസം തുടരാന്‍ മറ്റ് അമ്മമാരെ പ്രചോദിപ്പിക്കാനുള്ള കാര്യമായി മാറണമെന്നും സിംചക്ക് ഊന്നിപ്പറഞ്ഞു. ''മറ്റൊരു അമ്മയെ സ്കൂളിലേക്ക് മടങ്ങാനും അവള്‍ക്കും അത് ചെയ്യാന്‍ കഴിയുമെന്ന് കാണിക്കാനും ഇത് പ്രചോദനമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'' അവര്‍ പറഞ്ഞു.
തന്റെ വിദ്യാഭ്യാസ നാഴികക്കല്ല് കൈവരിക്കാന്‍ കഠിനമായ പ്രവര്‍ത്തനത്തിലായിരുന്നു സിംചക്ക്. കഴിഞ്ഞ ആറ് വര്‍ഷമായി അവള് ഭര്‍ത്താവായ കാലേബിനൊപ്പം ക്ലാസുകളുടെയും വീട്ടു ജോലിയുടെയും ബാലന്‍സ് കൃത്യമായി കൈകാര്യം ചെയ്തു. നിലവില്‍ ഒരു സ്ട്രോങ് ബിഗിനിംഗ്സ് പ്രോഗ്രാമില്‍ ജോലിചെയ്യുന്ന സിംചാക്ക് പ്രീ-സ്കൂള്‍ കുട്ടികളുമായി ആവേശത്തോടെ പ്രവര്‍ത്തിക്കുന്നു, ''എനിക്ക് ഏറ്റവും മികച്ചത് ചെറിയ കുട്ടികളുമായി പ്രവര്‍ത്തനമാണ്. അവിടെ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നു.'' അവര്‍ പറഞ്ഞു.






