പദ്മശ്രീ മടക്കി നല്ക്കുന്നതിനായുള്ള ഗുസ്തീതാരം ബജ് രംഗ് പുനിയയുടെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനായി കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ശ്രമമെന്ന് റിപ്പോര്‍ട്ട്. പുരസ്കാരം തിരികെ നല്‍കാനായി അറിയിച്ചതിന് പിന്നാലെ അദ്ദേഹവുമായി സംസാരിച്ച് തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടത്തുമെന്നും കേന്ദ്ര മന്ത്രാലയം വ്യക്തമാക്കി.
ബജ് രംഗ് പുനിയയെ പദ്മശ്രീ മടക്കിനല്ക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്തിരിപിക്കുന്നതിനായി ഞങ്ങള്‍ ശ്രമിക്കും. അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണിത്. ദേശീയ ഗുസ്തി ഫെഡറേഷന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ന്യായവും ജനാധിപത്യവുമായ രീതിയിലാണ് നടന്നതെന്നും കായികമന്ത്രാലയം അറിയിച്ചു.
മുന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷന്റെ അടുപ്പക്കാരനും ബിസിനസ് പങ്കാളിയുമായ സഞ്ജയ് സിങ് ദേശീയ ഗുസ്തി ഫെഡറേഷന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്തിനു പിന്നാലെയാണ് ബജ് രംഗ് പുനിയ പദ്മശ്രീ മടക്കി നല്‍കാനായി തീരുമാനിച്ചത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയക്കുകയും കത്ത് എക്സില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 2019-ലാണ് ബജ്രംഗ് പുനിയക്ക് പദ്മശ്രീ പുരസ്കാരം ലഭിച്ചത്.





