
ന്യൂഡല്‍ഹി :അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കില്ല. പ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണം സീതാറാം യെച്ചൂരി നിരസിച്ചു. സോണിയ ഗാന്ധിയെ കൂടാതെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.
ക്ഷേത്ര നിർമാണ സമ്മതിക്ക് വേണ്ടി നൃപേന്ദ്ര മിശ്രയാണ് സ്പിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണിച്ചത്. സോണിയ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമേ എൻ സി പി അധ്യക്ഷൻ ശരദ് പവാറിനും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. എല്ലാ പാർട്ടി അധ്യക്ഷന്മാരെയും ചടങ്ങിലേക്ക് ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിട്ടുണ്ട്.
രാമക്ഷേത്രത്തിലൂടെ ബിജെപി ലക്ഷ്യം വെക്കുന്ന വോട്ട് ബാങ്കിനെയും, ബിജെപിയുടെ വർഗീയ ധ്രുവീകരണത്തെയും എതിർക്കുന്ന നിലപാട് തന്നെയാണ് സിപിഐഎം മുന്നോട്ട് വെക്കുന്നത്. അതേ സമയം ക്ഷേത്ര കമ്മറ്റിയുടെ ക്ഷണം സോണിയ ഗാന്ധിയും കോൺഗ്രസും സ്വീകരിച്ചിട്ടുണ്ട്. സോണിയ ഗാന്ധിയോ അല്ലെങ്കിൽ പകരം പ്രതിനിധികളോ പങ്കെടുക്കും. ദിഗ് വിജയ് സിങായിരുന്നു സോണിയ ഗാന്ധി ക്ഷണം സ്വീകരിച്ച വിവരം അറിയിച്ചത്.






