
തിരുവനന്തപുരം: ശാന്തിയുടെയും സമാധാനതതിന്റെയും സന്ദേശവുമായി ലോകം മുഴുവന്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. തിരുപ്പിറവിയുടെ ഓര്‍മ്മകളില്‍ ലോകമെങ്ങുമുള്ള വിശ്വാസികള്‍ക്കൊപ്പം കേരളവും ക്രിസ്മസിനെ വരവേറ്റു. സംസ്ഥാനത്തെ പള്ളികളില്‍ ഇന്നലെ പാതിരാകുര്‍ബാനകള്‍ നടന്നു.
പ്രത്യാശയുടെ പ്രകാശം പരത്തുന്ന സന്ദര്‍ഭമാണ് ക്രിസ്മസെന്നും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങള്‍ ഊട്ടിയുറപ്പിച്ചാണ് ക്രിസ്മസ് ആഘോഷിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മലയാളികള്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നുകൊണ്ട് പറഞ്ഞു. ഏതു പ്രതിസന്ധികള്‍ക്കും അപ്പുറത്ത് ഒരു നന്മയുടെ കാലമുണ്ടാകുമെന്ന സങ്കല്‍പ്പമാണ് ക്രിസ്മസ് സന്ദേശം ഉള്‍ക്കൊള്ളുന്നതെന്നും പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശനും വിശ്വാസികള്‍ക്ക് ആശംസ അര്‍പ്പിച്ചു.
സ്നേഹത്തിന്റെ പുതിയ വഴിത്താരകള്‍ ഉണ്ടാക്കാന്‍, സ്നേഹം കൊണ്ട് എല്ലാവരേയും ജയിക്കാന്‍ ക്രിസ്തുമസിലൂടെ കഴിയട്ടെയെന്ന് ആശംസിക്കുന്നതായി അദ്ദേഹം പറഞ്ഞു. ക്രിസ്മസിനോടനുബന്ധിച്ച് സംസ്ഥാനത്ത് പലയിടത്തും ബിജെപി നേതാക്കള്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ സന്ദര്‍ശനം നടത്തി. ക്രിസ്മസിന് ക്രൈസ്തവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ നേരത്തേ ബിജെപി തീരുമാനം എടുത്തിരുന്നു.






