
തെന്നിന്ത്യന്‍ സിനിമാ താരം ബാല അടുത്തിടെയായി വാര്‍ത്തകളില്‍ നിറയുന്നുണ്ട്. ഗായിക അമൃതയുമായിട്ടുള്ള ബാലയുടെ വിവാഹവും പിന്നീടുള്ള ഇവരുടെ വിവാഹമോനചവുമെല്ലാം വാര്‍ത്തകളില്‍ ഇടം നേടിയതാണ്. ബാലയും അമൃതയും രണ്ടു വഴിക്ക് പിരിഞ്ഞ് അവരുടെ പുതിയ ജീവിതങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനിടയില്‍ കരള്‍ രോഗം ബാധിച്ച് ബാല ഗുരുതരാവസ്ഥയിലായതും രക്ഷപെട്ടതുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞു. അപ്പോഴൊക്കെ ബാലയ്ക്ക് കൂട്ടായി നിന്നത് രണ്ടാം വിവാഹത്തിലൂടെ ബാലയുടെ ജീവിതത്തിലെത്തിയ ഡോ എലിസബത്താണ്.
ബാലയെ വിവാഹം കഴിച്ചതോടെയാണ് എലിസബത്തിനെ സോഷ്യല്‍ മീഡിയയും മലയാളികളും അറിഞ്ഞു തുടങ്ങുന്നത്. ബാലയുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളിലും ബാല തന്നെ എലിസബത്തിനെ കൊണ്ട് മറുപടി പറയിക്കുകയും ഭാര്യയെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.
അടുത്തിടെയാണ് ഇരുവരും പിരിഞ്ഞു എന്ന അത്തരത്തില്‍ വാര്‍ത്തകള്‍ വന്നു. എന്നാല്‍ ബാലയോ എലിസബത്തോ ഇതിനെ കുറിച്ച് ഒന്നും സംസാരിച്ചിട്ടില്ല. ഇപ്പോഴിതാ പ്രേക്ഷകരുടെ എലിസബത്തുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ബാല.
‘‘എലിസബത്തിനെ ആരുമായും താരതമ്യപ്പെടുത്തരുത്. ഞാൻ ഒരു അഭിമുഖത്തിലും എലിസബത്തിനെ കുറിച്ച് പറഞ്ഞിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം... എലിസബത്തിനെ കുറിച്ച് ഞാൻ പറയുകയാണെങ്കില്‍ എലിസബത്ത് തങ്കമാണ്. പ്യൂര്‍ ക്യാരക്ടറാണ്. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല... വിധി. അവളുടെയത്ര നല്ല ക്യാരക്ടറുള്ള മറ്റൊരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല. അവള് സ്വര്‍ണ്ണമാണ്. ഇതിന്റെ മുകളില്‍ ഒന്നും ചോദിക്കരുത്. ഞാൻ മരിച്ചാലും ഒരു കുറ്റവും അവളെ കുറിച്ച് ഞാൻ പറയില്ല. ഞാൻ കഷ്ടപ്പെട്ടപ്പോള് എന്റെ ഒപ്പമുണ്ടായിരുന്നവളാണ്. എലിസബത്ത് എപ്പോഴും ഹാപ്പിയായി ഇരിക്കണം....’’ ബാല വികാരധീനയായി പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ബാല ഇത് തുറന്നു പറഞ്ഞത്.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ആദ്യ ഭാര്യ അമൃതയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിനു പിന്നിലുള്ള കാരണം ബാല തുറന്നു പറഞ്ഞിരുന്നു. ഇവര്‍ വേര്‍പെട്ട് 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബാല എല്ലാം തുറന്നു പറഞ്ഞത്. കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ അമൃതയെ കണ്ടെന്നും ബാലയ്ക്കും അമൃതയ്ക്കും ഒരു പെണ്മകളായതു കൊണ്ടാണ് ഒന്നും ശരിക്ക് പറയാത്തതെന്നും ബാല തുറന്നടിച്ചു. ഇതിനെതിരെ അമൃതയുടെ ഭാഗത്തു നിന്നും ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഗോപി സുന്ദറുമായുള്ള അമൃതയുടെ ബന്ധവും സോഷ്യല്‍ മീഡിയ ഏറെ ആഘോഷിച്ചതാണ്.






