തിരുവനന്തപുരം; നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്നര്‍ ലോറിയില്‍ സ്കൂട്ടറിടിച്ച് ഏഴുവയസുകാരന് ദാരുണാന്ത്യം. ആരോണാണ് മരിച്ചത്. മാതാപിതാക്കളോടും അഞ്ചുമാസം പ്രായമുള്ള സഹോദരിയ്ക്കുമൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുന്നതിനിയെയായിരുന്നു അപകടം. അപകടത്തില്‍ പരുക്കുകള്‍ ഏല്ക്കാതെ അഞ്ചുമാസം പ്രായമുള്ള മകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച്ച രാവിലെയായിരുന്നു സംഭവം. വിഴിഞ്ഞം കല്ലുവെട്ടാന്‍കുഴി ബൈപ്പാസിന് സമൂപം റിങ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്നര്‍ ലോറിയില്‍ സ്കൂട്ടര്‍ ഇടിക്കുകയായിരുന്നു.






