ടെക്സാസ്: ടെസ്ലയുടെ ഫാക്ടറിയില്‍ റോബോട്ടിന്റെ ആക്രമണത്തില്‍ സോഫ്റ്റ് വെയര്‍ എന്ജീനിയറിന് ഗുരുതര പരിക്ക്. സംഭവം നടന്നത് ടെക്സാസിലെ ഓസ്റ്റിനിലുളള ടെസ്ലയുടെ ഗിഗാ ടെക്സാസ് ഫാക്ടറിയിലാണ്.അലൂമിനിയം കാറിന്റെ ഭാഗങ്ങള്‍ പിടിച്ചുനീക്കാനായി രൂപകല്പന ചെയ്ത റോബോട്ടുകളില്‍ ഒന്നാണ് ആക്രമിച്ചത്.
റോബോട്ട് എന്ജീനിയറിനെ പിടിച്ച് ഞെരുക്കുകയും ലോഹ നഖങ്ങള്‍ ഉപയോഗിച്ച് പുറത്തും കൈയിലുമായി ലോഹ നഖകങ്ങള് ആഴ്ത്തി പരിക്കേല്പ്പിക്കുകയുമായിരുന്നതായിയാണ് റിപ്പോര്‍്ട്ടുകള്‍ സൂചിപ്പിക്കുന്നത്. സഹപ്രവര്‍ത്തകരുടെ കൃത്യമായ ഇടപ്പെടല്‍ മൂലമാണ ്എന്ജീനിയറിന്റെ ജീവന്‍രക്ഷിക്കാനായി സാധിച്ചത്. കമ്പനിയിലെ ഇഞ്ച്വറി റിപ്പോര്‍ട്ടുകളില്‍ പറയുന്നത് 2021 ല്‍ സംഭവിച്ചതാണെന്നാണ് എന്നാല്‍ ഇപ്പോഴാണ് പുറത്ത് വരുന്നത്. എന്നാല്‍ ഈ വിഷയത്തിനെ പറ്റി പ്രതികരിക്കാനായി ടെസ്ല ഇതുവരെ തയ്യാറായിട്ടില്ല.






