
സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു ആകാശ ചാട്ടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്. വീഡിയോയില്‍ ഒരാള്‍ ആകാശത്ത് കൂടി നടക്കുന്നതായും ഇടയ്ക്ക് ഇയാള്‍ വായുവില്‍ തലകുത്തി മറിയുന്നതും കാണാം.
ഇതിനകം 18 ലക്ഷം പേരാണ് Science എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ കണ്ടത്. 23 കാരിയായ സ്കൈഡൈവർ മജ കുസിൻസ്ക എന്ന യുവതിയായിരുന്നു വീഡിയോയില്‍ 'സ്കൈ ഡൈവിംഗി'നിടെ 'സ്കൈ വാക്ക്' നടത്തിയത്.
സ്കൈ ഡൈവിംഗിനിടെ കൃത്യമായ ബാലന്‍സിംഗ് ലഭിച്ച മജ കുസിന്‍സ്ക, ഭൂമിയിലുടെ നടക്കുന്നത് പോലെ വായുവിലൂടെ നടക്കാന്‍ ശ്രമിക്കുകയും അവരുടെ ശ്രമം വിജയിക്കുന്നതും വീഡിയോയില്‍ കാണാം. ഇടയ്ക്ക് ബാലന്‍സ് നഷ്ടപ്പെടുമ്പോള്‍ അവര്‍ വായുവില്‍ തലകുത്തി മറിയുന്നു. വായുവിലൂടെ മജ കുസിൻസ്ക നടക്കാന്‍ ശ്രമിക്കുന്നത് ഏവരുടെയും ശ്രദ്ധ നേടുന്ന ഒന്നായിരുന്നു.






