
വളര്‍ത്തുമൃഗങ്ങളെ കുടുംബത്തിലെ സ്വന്തം അംഗത്തെപ്പോലെയാണ് ആളുകള്‍ കരുതുന്നത്. ഇന്ന് നിരത്തുകളിലൂടെ പോകുന്ന കാറിലും ഓട്ടോയിലുമെല്ലാം ആളുകള്‍ക്കൊപ്പം നായയെയും പൂച്ചയെയുമൊക്കെ നമ്മുക്ക് കാണാന്‍ കഴിയുന്നുണ്ട്. ഇവിടെ ഇത് പതിവ് കാഴ്ചയാണ്. കാരണം അത്രത്തോളം പ്രധാന്യം ആളുകള്‍ ഇവയ്ക്ക് നല്‍കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഈ പതിവ് കാഴ്ചയില്‍ നിന്നും വ്യത്യസ്തമായി കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ നിന്നും സാമൂഹിക മാധ്യമങ്ങളില്‍ ഒരു വീഡിയോ പങ്കുവയ്ക്കപ്പെട്ടു. പങ്കുവയ്ക്ക്പ്പെട്ട വീഡിയോയില്‍ കാറിന് പുറകിലിരിക്കുന്നത് ആകട്ടെ സാക്ഷാല്‍ സിംഹ കുട്ടി. വീഡിയോ കണ്ട് ഭൂരിഭാഗം പേര് ഞെട്ടിയിരിക്കുകയാണ്.
@umbreenibrahimphotography എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. അമ്പത് ലക്ഷത്തോളം പേര് ഇതിനകം വീഡിയോ കണ്ടു കഴിഞ്ഞു. ഏതാണ്ട് അഞ്ച് ലക്ഷത്തോളം പേര് വീഡിയോ ലൈക്ക് ചെയ്തു. 'ട്രാഫിക്കിലെ റെഡ് ലൈറ്റില്‍പ്പെട്ട മുഫാസയെ കാണാം' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. തിരക്കേറിയ ഒരു റോഡില്‍ ട്രാഫിക്കില്‍പ്പെട്ട് കിടക്കുന്ന ഒരു കാറിന്റെ പുറകിലെ സീറ്റിലായിരുന്നു സിംഹ കുട്ടിയിരുന്നിരുന്നത്. സിംഹകുട്ടിക്ക് അടുത്തായി ഒരു പയ്യാനും ഉണ്ടായിരുന്നു. കാറില്‍ ഡ്രൈവറെ കൂടാതെ മറ്റ് ചില യാത്രക്കാരും ഉണ്ടായിരുന്നു. സിംഹ കുട്ടിയുടെ പേരെന്തെന്ന് ചോദിക്കുമ്പോള്‍ അടുത്തിരുന്ന പയ്യന് മുഫാസ എന്ന് പറയുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ മുഫാസാ.. ഹാലോ എന്ന് വീഡിയോ ചിത്രീകരിക്കുന്ന യുവതി സിംഹ കുട്ടിയെ വിളിക്കുന്നു. എന്നാല്‍, യാതൊരു താത്പര്യവും ഇല്ലാത്ത പോലെ തീര്‍ത്തും അലസനായിട്ടായിരുന്നു സിംഹ കുട്ടി വാഹനത്തിലിരുന്നത്. അവന് തല പുറത്തേക്കിട്ട് കാഴ്ചകള്‍ ആസ്വദിച്ച് കൊണ്ടിരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് കൗതുകമുണര്‍ത്തുന്ന ഈ കാഴ്ച വൈറലായത്. നിരവധി പേര് തങ്ങളുടെ അതിശയം അറിയിക്കാനെത്തി. 'ആരും പേടിക്കണ്ട,പൂച്ച പ്രോട്ടീന്‍ പൌഡര്‍ കഴിച്ചതാണ്.' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. അവന് ക്യൂട്ടാണെന്ന് മറ്റൊരു കാഴ്ചക്കാരി എഴുതി. 'അവന് സന്തോഷവാനാണെന്ന് തോന്നുന്നില്ല. നിങ്ങള്‍ക്ക് ഈ മൃഗങ്ങളെ ഇതുപോലെ വളര്‍ത്താന്‍ കഴിയില്ല. അവര്‍ സത്യത്തില്‍ കാട്ടില്‍ ചെയ്യുന്നത് ചെയ്യുമ്പോള്‍, ആളുകള്‍ അനാവശ്യമായി അവരുടെ അറിവ് പകരുന്നു. ' വെറൊരാള് എഴുതി. 'കുറഞ്ഞ പക്ഷം അവന് മൃഗശാലയിലല്ല. മൃഗശാലകള്‍ അവരെ സംബന്ധിച്ച് നരഗമാണ്. വേറൊരു കാഴ്ചക്കാരനെഴുതി.






