
ബിസിനസ് മാഗ്നെറ്റ് ആനന്ദ് മഹീന്ദ്രയുടെ ഒരു സാമൂഹിക മാധ്യമ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലൂടെ മഹീന്ദ്ര കമ്പനിയിൽ ഓഹരികൾ വാങ്ങാൻ തനിക്ക് ഒരു ലക്ഷം രൂപ തന്നു സഹായിക്കണമെന്ന് അഭ്യർത്ഥിച്ച യുവാവിനാണ് രസകരമായ മറുപടി നൽകിയത്.
ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റിന് താഴെ എക്സ് ഉപയോക്താവ് 'സർ, എനിക്ക് ഒരു ലക്ഷം രൂപ തരൂ, അപ്പോൾ എനിക്ക് മഹീന്ദ്ര ഓഹരികൾ വാങ്ങാം.' എന്നാണ് കമന്റ് ചെയ്തത്.
കുറിപ്പിന് പിന്നാലെ ആനന്ദ മഹീന്ദ്ര "വാട്ട് ആൻ ഐഡിയ സർജി. നിങ്ങളുടെ ധീരതയെ ഞാൻ അഭിനന്ദിക്കുന്നു. പോയാൽ ഒരു വാക്ക് അല്ലേ?" എന്നായിരുന്നു രസകരമായ മറുപടി നല്കിയത്. ഈ കുറിപ്പ് ഇതിനകം എട്ട് ലക്ഷത്തിലേറെ പേരാണ് വായിച്ചത്. ആനന്ദ് മഹീന്ദ്രയുടെ കമന്റുകൾ ഇതിന് മുന്പും സാമൂഹിക മാധ്യമങ്ങളില് ശ്രദ്ധ നേടിയിരുന്നു.







Comments