
ഇന്ത്യന്‍ എയര്‍പോര്‍ട്ടുകള്‍ ഭക്ഷണ സാധനങ്ങള്‍ക്കും മറ്റ് ആവശ്യ സാധനങ്ങള്‍ക്കുമായി യാത്രക്കാരില്‍ നിന്ന് അമിത വില ഈടാക്കുന്നത് സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ നടക്കാറുണ്ട്. നിരവധി ആളുകളാണ് ഇത്തരത്തിലുള്ള തങ്ങളുടെ അനുഭവവുമായി രംഗത്തെത്തിയിട്ടുള്ളത്. പലരും പരാതിപ്പെട്ടിട്ടുണ്ടെങ്കിലം ഇക്കാര്യത്തില്‍ ഇതുവരെ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നതും മറ്റൊരു വസ്തുതയാണ്. ഇപ്പോഴിതാ സമാനമായ അനുഭവം സംബന്ധിച്ച കുറിപ്പാണ് നെറ്റീസണ്‍സിന്റെ ശ്രദ്ധ തിരിച്ചിരിക്കുന്നത്.
@Dr.Sanjay Arora PhD എന്ന എക്സ് അക്കൗണ്ട് ആണ് ഭക്ഷണത്തിന്റെ ചിത്രം സഹിതം പങ്കുവച്ചുകൊണ്ട് തന്റെ അനുഭവത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നത്. ' ഇത് പകല്‍ കൊള്ളയാണ്' എന്നാണ് അമിത വിലയെക്കുറിച്ച് അദ്ദേഹം പറയുന്നത്. അലുമിനിയം പ്ലാസ്റ്റിക് ഫോയിലില്‍ അല്പം ചോറും അല്പം പയര്‍ കറിയും അടങ്ങിയ ഒരു ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്. തുടര്‍ന്ന് അദ്ദേഹം ഇങ്ങനെ എഴുതി 'എന്തുകൊണ്ടാണ് ഞങ്ങള്‍ വിമാനത്താവളങ്ങളില്‍ കൊള്ളയടിക്കപ്പെടുന്നതെന്ന് എനിക്ക് ഒരിക്കലും മനസ്സിലായിട്ടില്ല. 500 രൂപയ്ക്ക് ഒരു കോക്കിനൊപ്പം രാജ്മ ചാവലിന്റെ ലളിതമായ വിഭവം എനിക്ക് ലഭിച്ചു. അത് പകല്‍ കൊള്ളയല്ലേ? ആരെങ്കിലും വിമാനത്തില്‍ സഞ്ചരിക്കുന്നു എന്നതുകൊണ്ട് അവര്‍ കൊള്ളയടിക്കപ്പെടണമെന്ന് അര്‍ത്ഥമാക്കുന്നില്ല!'
പങ്കുവച്ച ചിത്രത്തില്‍ ഒരു പിടിയോളം ചോറും അതിന്റെ പകുതിയോളം വന്‍പയര്‍ കറിയും കാണാം. ഒപ്പം ഒരു കഷണം നാരങ്ങയും മൂന്നാല് കഷ്ണം ഉള്ളിയും പ്ച്ചമുളകും ചോറിന്റെ ഒരു വശത്തായി ഇട്ടിരിക്കുന്നത് കാണാം. നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് ചിത്രം വൈറലായത്. തിനകം രണ്ട് ലക്ഷത്തിലേറെ പേര് ട്വിറ്റ് കണ്ട് കഴിഞ്ഞു. ഒപ്പം നിരവധി പേര് സമാനമായ തങ്ങളുടെ അനുഭവം കുറിച്ചിട്ടു. 'ഒരു എയര്‍പോര്‍ട്ട് റീട്ടെയിലിംഗ് കമ്പനിയുടെ ഭാഗമായിരുന്നു ഞാന്‍. ഡെവലപ്പര്‍ മിനിമം ഗ്യാരണ്ടി അല്ലെങ്കില്‍ വരുമാനത്തിന്റെ 26% മാണ് ആവശ്യപ്പെടുന്നത്. അതിനാല്‍ വിമാനത്താവളങ്ങളില്‍ നിങ്ങള്‍ Mnf + ഡിസ്ട്രിബ്യൂട്ടര്‍ + ഡീലര്‍ + റീട്ടെയിലര്‍ + എയര്‍പോര്‍ട്ട് ഡെവലപ്പര്‍ + ടാക്സ് എന്നിവയ്ക്കായി മാര്‍ജിന്‍ നല്കുന്നു. 'എയര്‍പോര്‍ട്ടില്‍ റീട്ടെയില്‍ കമ്പനി നടത്തിയിരുന്ന ഒരാള്‍ ട്വിറ്റിന് കുറിപ്പെഴുതി.
I’ve never understood why we get fleeced at the airports. I got his simple dish of Rajma Chawal with a Coke for 500/- bucks. Isn’t that daylight robbery? Just because someone’s traveling by air doesn’t mean they have to be looted! pic.twitter.com/q6dZEnwubV
— Dr. Sanjay Arora PhD (@chiefsanjay) December 30, 2023






