ജറുസലേം: ലബനന് തലസ്ഥാനമായ ബെയ്റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് പോളിറ്റ് ബ്യൂറോ ഉപമേധാവി സാലിഹ് അല്‍ അരൂരിയടക്കം നാലു പേര് കൊല്ലപ്പെട്ടു. ഹമാസിന്റെ സായുധവിഭാഗമായ ഖസം ബ്രിഗേഡ്സിന്റെ സ്ഥാപകരിലൊരാളാണ് അരൂരി. 15 വര്‍ഷം ഇസ്രയേല്‍ ജയിലില്‍ കിടന്ന ശേഷം ലബനനില്‍ പ്രവാസത്തിലായിരുന്നു. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ഭീകരാക്രമണത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ കൊല്ലപ്പെടുന്ന ഏറ്റവും സീനിയറായ ഹമാസ് നേതാവാണ് അരൂരി.
അതിനിടെ, തെക്കന്‍ ഗാസയിലെ ഖാന് യൂനിസ് കേന്ദ്രീകരിച്ച് ഇസ്രയേല്‍ പീരങ്കിയാക്രമണവും ശക്തമാക്കി. 24 മണിക്കൂറില്‍ 207 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. വെസ്റ്റ്ബാങ്കില്‍ 5 പേരെയും ഇസ്രയേല്‍ വധിച്ചു. ഇതുവരെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 22,185 ആയി.മധ്യഗാസയിലെ അല്ബുറെജ്, നുസുറത്ത് അഭയാര്‍ഥി ക്യാംപുകള്ക്കുനേരെ കനത്ത ഷെല്ലാക്രമണമുണ്ടായി. ഖാന് യൂനിസില്‍ ഹമാസ് നേതാക്കളുടെ ഒളിത്താവളമായ തുരങ്കങ്ങളുള്ള മേഖലയിലാണു ആക്രമണം കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഹമാസിന്റെ 12 റെജിമെന്റുകളെ ഇല്ലാതാക്കിയെന്നും ഇസ്രയേല്‍ െസെന്യം അവകാശപ്പെട്ടു.
പലസ്തീന് റെഡ് ക്രസന്റ് സൊെസെറ്റിയുടെ ഖാന് യൂനിസിലെ ആസ്ഥാനത്തുണ്ടായ ബോംബാക്രമണത്തില്‍ 5 പേര് കൊല്ലപ്പെട്ടു. ഒട്ടേറേപ്പേര്‍ക്കു പരുക്കേറ്റു. പലായനം ചെയ്തെത്തിയ നൂറുകണക്കിനാളുകള്‍ ഇവിടെയാണ് അഭയം തേടിയിരുന്നത്.
അതേസമയം, ഹമാസ് നേതൃത്വത്തെ ഒന്നടങ്കം ഗാസയില്‍നിന്ന് തുടച്ചുനീക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു പ്രഖ്യാപിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അരൂരി വധത്തിനു തൊട്ടുപിന്നാലെയായിരുന്നു ഇത്. അരൂരി വധത്തിനു പിന്നാലെ ലബനീസ് സായുധസംഘടനയായ ഹിസ്ബുള്ള ഇസ്രയേല്‍ അതിര്‍ത്തിയില്‍ വെടിവയ്പ്പ് നടത്തി. അരൂരി വധത്തിലൂടെ ലെബനനെ പുതിയൊരു ഏറ്റുമുട്ടലിലേക്ക് വലിച്ചിഴക്കാനാണ് ഇസ്രയേല്‍ ഉന്നമിട്ടതെന്ന് ലെബനീസ് കെയര്‍ടേക്കര്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
ഹമാസ് ഉപമേധാവി സാലിഹ് അല്‍ അരൂരിയുടെ കൊലപാതകത്തില്‍ തിരിച്ചടിക്കുമെന്ന് ഇസ്രയേലിന് മുന്നറിയിപ്പ് നല്കി ലബനീസ് സായുധസംഘടനയായ ഹിസ്ബുള്ള. തങ്ങളുടെ നിയന്ത്രണത്തിലുള്ള ബയ്റൂട്ടില്‍ നടത്തിയ കൊലപാതകത്തിന് മറുപടി പറയാതെയോ ശിക്ഷിക്കപ്പെടാതെയോ പോവില്ലെന്ന് ഹിസ്ബുള്ള പ്രസ്താവനയില്‍ അറിയിച്ചു. ലെബനന് നേരെയുള്ള ഗുരുതരമായ ആക്രമണമാണിതെന്ന് ഹിസ്ബുല്ല ആരോപിച്ചു. ഇസ്രയേല്‍- ഹമാസ് യുദ്ധത്തിലെ അപകടകരമായ വഴിത്തിരിവാണിതെന്നും അവര്‍ ആക്രമണത്തെ വിശേഷിപ്പിച്ചു.
ഹമാസിന്റെ സഖ്യകക്ഷിയായ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ തെക്കന്‍ ബയ്റൂട്ടിലാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. നേരത്തെ, സിറിയയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന് റെവല്യൂഷണറി ഗാര്‍ഡ് ജനറല്‍ റാസി മൗസവി കൊല്ലപ്പെട്ടിരുന്നു.അതേസമയം, കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്രയേല്‍ ഏറ്റെടുത്തിട്ടില്ല. ആക്രമണത്തെക്കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോള്‍, ആക്രമണത്തിനും പ്രതിരോധത്തിനും തങ്ങള്‍ തയ്യാറാണെന്നും ഏത് സാഹചര്യത്തേയും നേരിടാന്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് സജ്ജമാണെന്നും െസെനിക വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു.

Comments