
ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍1 ജനുവരി ആറിന് വൈകീട്ട് 4 മണിയോടെ ഭ്രമണപഥത്തിലേക്ക് കടക്കുമെന്ന് ഐഎസ്ആർഒ . ലക്ഷ്യസ്ഥാനത്തക്ക്എത്തുന്നതോടെ സൂര്യനെക്കുറിച്ചുള്ള പ്രധാനപ്പെട്ട പല വിവരങ്ങളും പേടകം ശേഖരിക്കുമെന്ന് ഐഎസ്ആര്‍ഒ വിശദീകരിച്ചു.
ആദിത്യ നാളെ വൈകീട്ടോടെ ലാഗ്രാഞ്ച് പോയിന്റ് 1 (L1) ന് ചുറ്റുമുള്ള ഒരു ഹാലോ ഓർബിറ്റ് എന്നറിയപ്പെടുന്ന സ്ഥലത്തേക്ക് പ്രവേശിക്കും. ഹാലോ ഓര്‍ബിറ്റ് അഞ്ച് ലാഗ്രാഞ്ച് പോയിന്റുകളില്‍ ആദ്യത്തേതാണ്. എല്‍ 1 പോയിന്റ് ഭൂമിയിൽ നിന്നും ഏകദേശം 1.5 മില്ല്യൺ കിലോമീറ്റർ അകലെയാണ് . ഇവിടെ രണ്ട് വസ്തുക്കൾക്കിടയിൽ പ്രവർത്തിക്കുന്ന ഗുരുത്വാകർഷണ ബലം പരസ്പരം സന്തുലിതമാകുന്നതിനാല് തന്നെ ബഹിരാകാശ പേടകത്തിന് എളുപ്പത്തിൽ സൂര്യനെ കാണാനും പഠിക്കാനും കഴിയും.
ശ്രീഹരിക്കോട്ടയിലെ സതീഷ് ജവാൻ സ്പൈസ് സെന്ററിൽ നിന്നും കഴിഞ്ഞ വർഷം സെപ്തംബർ 2നാണ് ആദിത്യ എല്‍1 വിക്ഷേപിച്ചത്. 126 ദിവസത്തെ യാത്രക്കൊടുവിലാണ് പേടകം ലക്ഷ്യസ്ഥാനത്തോട് അടുക്കുന്നത്. അടുത്ത അഞ്ച് വർഷത്തേക്ക് പേടകം ഈ ഭ്രമണപഥത്തിൽ തുടരും.






