
26 പെൺകുട്ടികളെ ഭോപ്പാലിലെ അനാഥാലയത്തിൽ നിന്ന് കാണാതായി. ജാർഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ പെൺകുട്ടികളെയാണ് അനാഥാലയത്തിൽ നിന്ന് കാണാതായത്. പോലീസ് സംഭവത്തില്‍ നടത്തിപ്പുകാരനായ മാനേജർ അനിൽ മാത്യുവിനെതിരെ കേസെടുത്തു.
ദേശീയ ബാലാവകാശ കമ്മീഷൻ അനാഥാലയത്തിൽ സന്ദർശനം നടത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ചീഫ് സെക്രട്ടറിയോട് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.






