മലപ്പുറം: സാഹിത്യകാരന് എം.ടി വാസുദേവന്‍ നായര്‍ക്കെതിരെ വീണ്ടും ബി.ജെ.പി. നോട്ട് നിരോധനത്തിനെതിരായ പ്രസംഗത്തില്‍ എം.ടി മാപ്പ് പറയണമെന്ന് ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന് ആവശ്യപ്പെട്ടു. നോട്ട് നിരോധനത്തെ വിമര്‍ശിച്ച എം.ടിക്കെതിരെ ബി.ജെ.പി നേതാക്കള്‍ നടത്തുന്ന അവഹേളനത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കെയാണ് വീണ്ടും വിമര്‍ശനവുമായി എ.എന്‍ രാധാകൃഷ്ണന് രംഗത്ത് എത്തിയത്.
തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ തോമസ് ഐസക്കിന്റെ പുസ്തകം പ്രകാശനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് എം.ടി നോട്ട് നിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ചത്. നോട്ട് നിരോധനത്തെ തുക്കിന്റെ ഭരണനടപടിയോടാണ് എം.ടി ഉപമിച്ചത്. കറന്‍സി നിരോധിച്ച എല്ലാ രാജ്യങ്ങളും നേരിട്ടത് വലിയ ആപത്തായിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ അതിന് ഉദാഹരണമാണെന്നും എം.ടി പറഞ്ഞിരുന്നു.
എന്നാല്‍ മോഡിയെ വിമര്‍ശിക്കാന്‍ എം.ടി ആരാണെന്നായിരുന്നു ഇതിനോടുള്ള എ.എന്‍ രാധാകൃഷ്ണന്റെ പ്രതികരണം. എം.ടി വിമര്‍ശനത്തിന് അതീതനല്ലെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരനും പ്രസ്താവിച്ചിരുന്നു.






