റിയാദ് : സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ് ഫൈനലില്‍ കടന്ന് റയല്‍ മാഡ്രിഡ്. സൂപ്പര്‍ പോരാട്ടത്തില്‍ അത്ലറ്റികോ ഡി മാഡ്രിഡിനെ തോല്‍പ്പിച്ചാണ് റയല്‍ കലാശപ്പോരിന് ടിക്കറ്റെടുത്തത്. മൂന്നിനെതിരെ അഞ്ച് ഗോളിനാണ് റയലിന്റെ് ജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്ന് ഗോള്‍ വീതം നേടി സമനില പാലിച്ചു. എക്സ്ട്രാ ടൈമില്‍ രണ്ട് ഗോളുകള്‍ നേടിയ റയല്‍ വിജയം കരസ്ഥമാക്കിയത്.
മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ പിറന്നു. മരിയോ ഹെർമോസോയിലൂടെ അത്ലറ്റികോ ഡി മാഡ്രിഡ് മുന്നിലെത്തി. 20-ാം മിനിറ്റിൽ അന്റോണിയോ റുഡിഗെറിലൂടെ റയലിന്റെ മറുപടിയെത്തി. 29-ാം മിനിറ്റിൽ ഫെർലാൻഡ് മെൻഡി റയലിനെ മുന്നിലെത്തിച്ചു. പക്ഷേ ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ അന്റോയിൻ ഗ്രീസ്മാൻ അത്ലറ്റികോയെ ഒപ്പമെത്തിച്ചു.
രണ്ടാം പകുതിയിലും ആവേശപോരാട്ടം തുടര്‍ന്നു.78-ാം മിനിറ്റിൽ അന്റോണിയോ റുഡിഗെറിന്റെ സെൽഫ് ഗോൾ വീണ്ടും അത്ലറ്റികോ ഡി മാഡ്രിഡിനെ മുന്നിലെത്തിച്ചു. പിന്നാലെ . 85-ാം മിനിറ്റിൽ ഡാനി കാർവഹൽ റയലിന്റെ സമനില ഗോൾ കണ്ടെത്തി. സമയം അവസാനിക്കുമ്പോൾ ഇരുടീമുകൾക്കും ഗോളെണ്ണം മൂന്നായിരുന്നു.

എക്സ്ട്രാ ടൈമിലും സമനിലയിൽ അവസാനിക്കുമെന്ന് തോന്നിയപ്പോഴാണ് 116-ാം മിനിറ്റിൽ സാവിച്ചിന്റെ സെൽഫ് ഗോൾ വീണത്. ഇതോടെ റയൽ മത്സരത്തിൽ മുന്നിലെത്തി. 122-ാം മിനിറ്റിൽ ബ്രാഹിം ഡയസ് റയൽ വിജയത്തിന്റെ തിളക്കം വര്‍ദ്ധിപ്പിച്ചു.അവസാന നിമിഷം പുറത്തിറങ്ങി കളിച്ച അത്ലറ്റികോ ഗോൾ കീപ്പർ ജാൻ ഒബ്ലാക്കിന്റെ തീരുമാനം റയലിന്റെ അഞ്ചാം ഗോളിന് വഴിവെച്ചു. നാളെ പുലർച്ചെ നടക്കുന്ന സെമിയിൽ ബാഴ്സലോണ - ഒസാസൂന എഫ് സിയെ നേരിടും.

Comments