
കോഴിക്കോട് : ചെറുവണ്ണൂരില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി റഊഫ് ആണ് മരിച്ചത്. ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു അപകടം. സ്കൂള്‍ വാഹനത്തെ മറികടക്കാനുളള ശ്രമത്തിനിടെയാണ് അപകടം.
ബസ് മറികടക്കാനുളള ശ്രമത്തിനിടെ ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവാവ് ട്രക്കിന്റെ് അടിയില്‍ പെടുകയായിരുന്നു. അപകടത്തില്‍ ബൈക്കും തകര്‍ന്നു. അപകടത്തിന്റെ് സിസിടിവി ദൃശ്യങ്ങളും പുറത്തവന്നു. ബൈക്ക് അമിത വേഗതയില്‍ സ്കൂള്‍ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ഭാഗത്തു നിന്നു വരുകയായിരുന്ന ട്രക്കിന്റെ് അടിയിലേക്ക് യുവാവ് തെറിച്ചു വീഴുകയായിരുന്നു.
അതേസമയം പാലക്കാട് വണ്ണാമടയില്‍ സ്റ്റോപ്പില്‍ നിര്‍ത്തിയ കെഎസ്ആര്‍ടിസി ബസിന്റെ് പിറകില്‍ ചരക്ക് ലോറിയിടിച്ച് അഞ്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. അപകടത്തില്‍ ബസിന്റെ് പിന്‍ഭാഗം തകര്‍ന്നു. ഇന്ന് രാവിലെയാണ് സംഭവം.






