ദമ്പതികളെയും രണ്ട് വയസുള്ള കുഞ്ഞിനെയും വെടിവച്ചു കൊന്നു. സംഭവം നടന്നത് ബിഹാറിലാണ്. കൊലപാതകത്തിന് പിന്നില്‍ യുവതിയുടെ പിതാവും സഹോദരനുമാണ്. ദമ്പതിഖല് 2021 ലായിരുന്നു ഒളിച്ചോടിയത്. ഗ്രാമത്തിലേക്ക് തിരിച്ചെത്തിയപ്പോഴാണ് നാടിനെ നടുക്കിയ സംഭവം.
ചന്ദന്‍ കുമാര്‍, ഭാര്യ ചാന്ദ്നി കുമാരി, ഇവരുടെ രണ്ട് വയസ്സുള്ള മകളുമാണ് മരിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബ്ന്ധത്തിനെ ചാന്ദ്നിയുടെ വീട്ടുക്കാര് എതിര്‍ത്തിരുന്നു. ഇതോടെ ചാന്ദ്നിയും ചന്ദന്‍ കുമാറും ഒളിച്ചോടുകയായിരുന്നു.
എന്നാല്‍ ബുധനാഴ്ച്ചയാണ് കിടപ്പിലായ പിതാവിനെ കാണാനായി ചന്ദന്‍ കുടുംബത്തിനോടൊപ്പം ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയത്. വിവരമറിഞ്ഞെത്തിയ ചാന്ദ്നിയുടെ പിതാവ് ഇരുമ്പ് വടികൊണ്ട് ചന്ദനെ ആക്രമിക്കുകയായിരുന്നു. പിന്നാലെ അയാള്‍ മകനെ വിളിച്ചുവരുത്തി.സഹോദരിയെയും ഭര്‍ത്താവിനെയും രണ്ടുവയസ്സുള്ള മകളെയും ധീരജ് വെടിവച്ചു കൊല്ലുകയായിരുന്നു. മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പോലീസെത്തിപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി പൊലീസ് അറിയിച്ചു.






