വടകര; അഴിയൂര്‍ പഞ്ചായത്തിലെ കുത്തിപ്പള്ളില് ദേശീപാതയ്ക്ക് വേണ്ടി അക്വയര്‍ ചെയ്ത ഒഴിച്ചിട്ട കടയ്ക്കുള്ളില്‍ തലയോട്ടി കണ്ടെത്തി. ഇന്ന് രാവിലെ കടയുടെ ഷട്ടര്‍ ഉള്‍പ്പെടെ പൊളിച്ചു മാറ്റാനായി എത്തിയ തൊഴിലാളികളാണ് കണ്ടത്. കടയ്ക്കുള്ളില്‍ പ്ലാസ്റ്റിക്കുകള്‍ കൂട്ടിയിട്ട ഭാഗത്തായി തലയോട്ടിയും കൈയുടെ ഭാഗങ്ങളും കണ്ടെത്തുകയായിരുന്നു.
ഈ കട ഏകദേശം ഒരു വര്‍ഷത്തിന് മുകളിലായി അടിച്ചിട്ട നിലയിലാണ്. ഒരു വര്‍ഷം മുമ്പ് വരെ ഇവിടെ ചായക്കട പ്രവര്‍ത്തിച്ചിരുന്നു.
ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റുന്നതിനു മുന്നോടിയായി ഷട്ടര്‍ ഉള്‍പ്പെടെ എടുത്തു മാറ്റാനാണു തൊഴിലാളികള്‍ എത്തിയത്. തലയോട്ടിയുടെ പഴക്കം സംബന്ധിച്ച അനുമാനത്തില്‍ എത്തിച്ചേരാന്‍ കഴിയൂ.






