കോഴിക്കോട്: എം.ടിയുടെ വാക്കുകള്‍ കേട്ട ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്ന് എഴുത്തുകാരന് എന്‍.എസ് മാധവന്. ആള്‍ക്കൂട്ടത്തെ സമൂഹമാക്കുന്നതില് ഇ.എം.എസ് എങ്ങനെ ശ്രമിച്ചുവെന്നാണ് അദ്ദേഹം അടിവരയിട്ട് പറഞ്ഞത്. ഇടതുപക്ഷത്തോളം ശക്തമായ കോണ്‍ഗ്രസും വളര്‍ന്നുവരുന്ന ബി.ജെ.പിയും ഇവിടെയുണ്ട്. അവരെ ആരും പറയാതെ ഇടതുപക്ഷത്തെ ഇക്കാര്യം ഓര്‍മ്മിപ്പിച്ചതില്‍ ഇടതുപക്ഷം ആത്മപരിശോധന നടത്തണം.
എം.ടിയുടെ വിമര്‍ശനം യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ മാധ്യമങ്ങളുടെ ട്വിസ്റ്റ് ഇല്ലാതെ സ്വീകരിക്കാന്‍ കഴിയണമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു.






