
ദിലീപ് നായകനായ കാര്യസ്ഥന് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി മഹിമ നമ്പ്യാര്‍. കാര്യസ്ഥനില്‍ ദിലീപിന്റെ അനിയത്തിയുടെ വേഷത്തിലാണ് മഹിമ അഭിനയിച്ചത്. അതിന് ശേഷം തമിഴിലേക്ക് പോയ മഹിമ നായികയായി കുറച്ച് സിനിമകളില്‍ അഭിനയിക്കുകയും തിളങ്ങുകയും ചെയ്തിരുന്നു. എന്നമോ നടക്കുത് ആണ് താരത്തിന്റെ ആദ്യ തമിഴ് ചിത്രം.
ആര്‍ഡിഎക്സ് എന്ന മലയാള ചിത്രത്തിലുടെയാണ് മഹിമ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ഷെയ്ന് നീഗം അവതരിപ്പിച്ച റോബര്‍ട്ട് എന്ന കഥപാത്രത്തിന്റെ നായികയായ മിനിയെ ആണ് മഹിമ അവതരിപ്പിച്ചത്. ചിത്രം വമ്പന്‍ ഹിറ്റായതോടെ മഹിമയ്ക്കും ആരാധകര്‍ കൂടി.
ഷൂട്ടിങ്ങില്ലാത്ത ഇടവേളകള്‍ ആസ്വദിക്കാനിറങ്ങിയ മഹിമയുടെ കുറച്ച് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പാലരുവി വെള്ളച്ചാട്ടം കാണാനിറങ്ങിയ ചിത്രങ്ങള്‍ മഹിമ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
പച്ച ടീഷര്‍ട്ടിനും ജീന്‍സിനുമൊപ്പം കൂളിംഗ് ഗ്ലാസും ധരിച്ചുള്ള മഹിമയുടെ ലുക്ക് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദന് ചിത്രം ജയ് ഗണേഷിലാണ് മഹിമ ഇപ്പോള്‍ അഭിനയിക്കുന്നത്.






